അമല പോളിന്റെ ‘നായകന്‍’ ഈ ഗായകന്‍ ? അമലപോളും പ്രമുഖ ഗായകനും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പുറത്ത്…

അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.

തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്‌യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.

ഒരു അഭിമുഖത്തില്‍ താന്‍ വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില്‍ പോകാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും അമല വ്യക്തമാക്കിയിരുന്നു.

മാത്രമല്ല വിവാഹം പ്രണയവിവാഹമായിരിക്കുമെന്നും അമല അന്നു പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഫോട്ടോകള്‍ എന്നാണ് ആരാധകരുടെ പക്ഷം.

Related posts

Leave a Comment