പാ​ലി​യേ​ക്ക​ര​യി​ൽ ബൈ​ക്കും ജെ​സി​ബി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു; മരിച്ചവർ കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ൾ

പാ​ലി​യേ​ക്ക​ര: ടോ​ൾ​പ്ലാ​സ​യ്ക്ക് സ​മീ​പം ബൈ​ക്കും ജെ​സി​ബി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ളാ​യ തു​രു​വേ​ളി​ൽ സാ​ബു ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​തു​ൽ സാ​ബു(23), പു​റം​ചി​റ​യി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ശ​ര​ത് സെ​ബാ​സ്റ്റ്യ​ൻ(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ ടോ​ൾ പ്ലാ​സ ക​ട​ന്ന​യു​ട​നെ എ​തി​ർ​ദി​ശ​യി​ലു​ള്ള പാ​ത​യി​ലൂ​ടെ പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ആ​ന്പ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ബൈ​ക്ക് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​തു​ൽ അ​പ​ക​ട​സ്ഥ​ല​ത്തും, ശ​ര​ത്ത് പു​തു​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മ​രി​ച്ചു. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

ക​ള​മ​ശേ​രി ലി​റ്റി​ൽ ഫ്ള​വ​ർ എ​ൻ​ജി​നി​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലേ​യ്ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​ര​ന്നു അ​പ​ക​ടം. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment