ആരാധകരുമായി നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് അമലാ പോൾ. താരസുന്ദരി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
അമല തന്റെ വീട്ടിൽ നടത്തിയ ചെറിയ ഒരു പാർട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വൈറലായി മാറിയിരിക്കുന്നത്. ഈ പാർട്ടി നടത്തിയതിന് പിന്നിലെ കാരണവും അമല വെളിപ്പെടുത്തുന്നുണ്ട്.
തന്റെ സഹോദരനായ അഭിജിത്തിന്റെ പിറന്നാളായിരുന്നുവെന്നും അവനാണ് ഇളയതെന്നാണ് പറച്ചിലെന്നും താരം തന്റെ പോസ്റ്റിലൂടെ കുറിക്കുകയും ചെയ്തു. അതോടൊപ്പം ഈ പാർട്ടി സാമൂഹ്യ അകലം പാലിച്ച് മാസ്ക്ക് ധരിച്ചുകൊണ്ട് നടത്തിയതാണ് എന്നും അമല വ്യക്തമാക്കി.
വീഡിയോയിലൂടെ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന അമലയെയാണ് കാണാൻ സാധിക്കുക. ഡാൻസ് അവസാനിക്കാൻ പോകുന്നതിലൂടെ ഹാപ്പി ബർത്ത് ഡേ ജിത്തൂവെന്നും അമല പറഞ്ഞു.
എന്നാൽ നേരത്തെ അമല സഹോദരൻ അരികിൽ ഇല്ലെന്നും മിസ് ചെയ്യുന്നുവെന്നും പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഈ പാർട്ടി വീഡിയോ പകർത്തിയിരിക്കുന്നത് മമ്മിയാണെന്നും താരം പറയുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അമലയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായെത്തിയത്.
അതേ സമയം താരത്തിന്റെ പോസ്റ്റിന് ചുവടെ വാട്ട് എൻ ഐഡിയ സർജി, എനിക്കെന്താണ് ഇത് തോന്നാതിരുന്നതെന്നുള്ള ചോദ്യവുമായാണ് പേളി മാണി എത്തിയിരുന്നത്. എന്നാൽ പേർളിയുടെ പോസ്റ്റിന് മറുപടിയായി എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസായെന്നായിരുന്നു അമല കുറിച്ചത്.
എന്നാൽ ഈ പോസ്റ്റിന് ചുവടെ വാട്ട് എ ബ്യൂട്ടി, വീഡിയോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നുമായിരുന്നു അഭിജിത്ത് പോൾ കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്റെ മികച്ച സഹോദരിയാണ് എന്നും അഭിജിത്ത് കുറിച്ചു.