മദ്യമില്ലാതെ എന്താഘോഷം! സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പുന്നതിന് എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി; ആഘോഷങ്ങള്‍ക്ക് 16 ലിറ്റര്‍ മദ്യംവരെ സൂക്ഷിക്കാം

bar_301116

കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോട്ടയം സ്വദേശി അല്ക്സ് സി. ചാക്കോ സമർപ്പിച്ച സ്വകാര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വീടുകളിലെ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് കോടതി നിർദ്ദേശം. സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അലക്സ് വീട്ടിലെ സ്വകാര്യ ചടങ്ങിന് മദ്യം വിളന്പാൻ അനുമതി തേടി എക്സൈസിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളന്പുന്നതിന് നിലവിൽ എക്സൈസ് താത്കാലിക ലൈസൻസ് നൽകാറുണ്ട്. ഇത്തരം ലൈസൻസ് നേടുന്നവർക്ക് 16 ലിറ്റർ മദ്യംവരെ സൂക്ഷിക്കാമെന്ന ചട്ടം നിലവിലുള്ളപ്പോൾ എക്സൈസ് എന്തിനാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ ഇത്തരം ചടങ്ങുകളുടെ മറവിൽ മദ്യവിൽപ്പന പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts