അമേരിക്കയിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ സ്വ​പ്ര​യ​ത്നം​കൊ​ണ്ട് ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ഫോ​ബ്സ് ത​യാ​റാ​ക്കി​യ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ 80 പേ​രാ​ണു​ള്ള​ത്.

കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ക​ന്പ​നി​യാ​യ അ​രി​സ്റ്റ നെ​റ്റ്‌​വ​ർ​ക്സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ജ​യ​ശ്രീ ഉ​ല്ലാ​ൽ, ഐ​ടി ക​ൺ​സ​ൾ​ട്ടിം​ഗ്-​ഒൗ​ട്ട്സോ​ഴ്സിം​ഗ് ക​മ്പ​നി​യാ​യ സി​ന്‍റെലി​ന്‍റെ സ​ഹ​സ്ഥാ​പ​ക നീ​ര​ജ സേ​തി, സ്ട്രീ​മിം​ഗ് ഡാ​റ്റാ ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ കോ​ൺ​ഫ്ലു​വ​ന്‍റി​ന്‍റെ സി​ടി​ഒ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ നേ​ഹ ന​ർ​ഖ​ഡെ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​ നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ.

പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം ഡി​യാ​ൻ ഹെ​ൻ​ഡ്രി​ക്സ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​ക്കാ​ണ്. അ​മേ​രി​ക്ക​യി​ലെ റൂ​ഫിം​ഗ്, സൈ​ഡിം​ഗ്, ജ​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ മൊ​ത്ത​വി​ത​ര​ണ​ക്കാ​രാ​യ എ​ബി​സി സ​പ്ലൈ​യു​ടെ മേ​ധാ​വി​യാ​ണ് ഹെ​ൻ​ഡ്രി​ക്സ്. 700 കോ​ടി ഡോ​ള​റാ​ണ് ഇ​വ​രു​ടെ ആ​സ്തി.

പ​ട്ടി​ക​യി​ൽ പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​ള്ള ജ​യ​ശ്രീ ഉ​ല്ലാ​ലി​ന് 140 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ണ്ട്. 58 വ​യ​സു​ള്ള ഇ​വ​രു​ടെ കൈ​യി​ൽ അ​രി​സ്റ്റ​യു​ടെ അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. ല​ണ്ട​നി​ൽ ജ​നി​ച്ച് ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്ന ഉ​ല്ലാ​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സ്തി​യു​ള്ള വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് ആ​ണെ​ന്ന് ഫോ​ബ്സ് അ​റി​യി​ച്ചു.

1980ൽ ​ഭ​ർ​ത്താ​വ് ഭാ​ര​ത് ദേ​ശാ​യി​യു​മാ​യി ചേ​ർ​ന്നാ​ണ് നീ​ര​ജ സേ​തി സി​ന്‍റെ​ൽ സ്ഥാ​പി​ച്ച​ത്. 2000 ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി​ൽ മി​ഷി​ഗ​ണി​ലെ ട്രോ​യി​യി​ൽ ഒ​രു ചെ​റി​യ ഫ്ലാ​റ്റി​ലാ​യി​രു​ന്നു തു​ട​ക്കം. പ​ട്ടി​ക​യി​ൽ 23-ാം സ്ഥാ​ന​ത്തു​ള്ള നീ​ര​ജ​യ്ക്ക് ഇ​പ്പോ​ൾ 100 കോ​ടി ഡോ​ള​ർ ആ​സ്തി​യു​ണ്ട്. ഫ്ര​ഞ്ച് ഐ​ടി ക​ന്പ​നി​യാ​യ ആ​റ്റോ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ സി​ന്‍റെ​ലി​നെ ഏ​റ്റെ​ടു​ത്തു.

340 കോ​ടി ഡോ​ള​റി​നാ​യി​രു​ന്നു ഇ​ട​പാ​ട്. അ​റു​പ​ത്തി​നാ​ലു​കാ​രി​യാ​യ സേ​തി​ക്ക് ത​ന്‍റെ ഓ​ഹ​രി​ക്ക് 51 കോ​ടി ഡോ​ള​ർ ല​ഭി​ച്ചു.പ​ട്ടി​ക​യി​ൽ 60-ാം സ്ഥാ​ന​ത്താ​ണ് നേ​ഹ ന​ർ​ഖ​ഡെ. ആ​സ്തി 36 കോ​ടി ഡോ​ള​ർ. ഇ​പ്പോ​ൾ 250 കോ​ടി ഡോ​ള​ർ മൂ​ല്യ​മു​ള്ള കോ​ൺ​ഫ്ലു​വെ​ന്‍റി​ന്‍റെ പ്ര​ധാ​ന ഇ​ട​പാ​ടു​കാ​ർ നെ​റ്റ്ഫ്ലി​ക്സ്, ഊ​ബ​ർ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ്.

Related posts