ഓ​ട്ടോ ത​ട്ടി സ്കൂ​ട്ട​റു​കാ​ര​ൻ റോ​ഡി​ൽ വീ​ണു; ര​ക്ഷ​ക​രാ​യി മ​ന്ത്രി​യും എം​എ​ൽ​എ​യും

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ര​ക്ഷ​ക​രാ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും എ​ച്ച്. സ​ലാം എം​എ​ൽ​എ​യും.

നീ​ർ​ക്കു​ന്നം ഇ​ൻ​സാ​ബ് മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്(51) ആ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യും ര​ക്ഷ​ക​രാ​യ​ത്.

ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം.

സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ബ​ഷീ​ർ ഓ​ട്ടോ​റി​ക്ഷാ ത​ട്ടി റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ക​ഴി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി​യും എം​എ​ൽ​എ​യും.

ബ​ഷീ​ർ വീ​ഴു​ന്ന​ത് ക​ണ്ട് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ മ​ന്ത്രി​യും എ​ച്ച് സ​ലാം എം​എ​ൽ​എ​യും ബ​ഷീ​റി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ലാ​മി​നോ​ടും പ​റ​ഞ്ഞു.

ക​ള​ക്ട്രേ​റ്റി​ലെ യോ​ഗ​ത്തി​ന് ശേ​ഷം ബ​ഷീ​റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട വീ​ണാ ജോ​ർ​ജ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യും ചോ​ദി​ച്ച​റി​ഞ്ഞു.

Related posts

Leave a Comment