സൗ​മ്യ​ത​യു​ടെ മു​ഖ​ഭാ​വം വേ​ണം… കെ ​എ​സ്ആ​ർ ടി​സി ബ​സു​ക​ൾ ബാ​ല​സൗ​ഹൃ​ദ​മാ​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ബാ​ല സൗ​ഹൃ​ദ ബ​സു​ക​ളാ​കു​ന്നു.​ബ​സു​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും സ​ന്തോ​ഷ​ക​ര​വു​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബാ​ല സൗ​ഹൃ​ദ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കാ​യി സ​മ​ഗ്ര​മാ​യ നി​ർ​ദേ​ശം ഇ​റ​ക്കി​യ​ത്.

ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളോ​ട് സ്നേ​ഹ​ത്തോ​ടെ​യും അ​നു​ക​മ്പ​യോ​ടെ​യും സൗ​മ്യ​മാ​യും മാ​ത്ര​മേ ജീ​വ​ന​ക്കാ​ർ പെ​രു​മാ​റാ​വൂ എ​ന്നും, യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​വ​രോ​ട് ദേ​ഷ്യ​പ്പെ​ടു​ക​യോ ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബ​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​യ​തി​നു ശേ​ഷം മാ​ത്രം കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​യ​റ്റു​വാ​നും ഇ​റ​ക്കു​വാ​നും അ​നു​വ​ദി​ക്ക​ണം. യാ​ത്ര​യ്ക്കി​ട​യി​ൽ കു​ട്ടി​ക​ൾ കൈ​യോ ത​ല​യോ പു​റ​ത്തി​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​രെ സ്നേ​ഹ​പൂ​ർ​വം പി​ന്തി​രി​പ്പി​ക്കേ​ണ്ട​താ​ണ്.

കു​ട്ടി​ക​ൾ​ക്ക് ബ​സി​ൽ ല​ഭ്യ​മാ​യി​ട​ത്തോ​ളം സീ​റ്റു​ക​ൾ ന​ൽ​കു​ക​യും, അ​വ​ർ നി​ന്നു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വേ​ണം. നി​ന്നു യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ സ​ഹാ​യി​ക്ക​ണം. കൂ​ടാ​തെ, യാ​ത്ര​യ്ക്കി​ട​യി​ൽ കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്ത​ണം.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും കു​ട്ടി​യു​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യോ ടി​ക്ക​റ്റ് തു​ക തി​ക​യാ​തെ വ​രി​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. യാ​ത്ര​യി​ൽ കു​ട്ടി​ക​ളി​ൽ എ​ന്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​രോ​ട് സൗ​മ്യ​മാ​യി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചൈ​ൽ​ഡ് ലൈ​ൻ ന​മ്പ​റി​ലു​ൾ​പ്പെ​ടെ വി​വ​ര​മ​റി​യി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പ​മോ അ​ല്ലാ​തെ​യോ യാ​ത്ര ചെ​യ്യു​ന്ന ഓ​രോ കു​ട്ടി​ക്കും പ​ര​മാ​വ​ധി പ്ര​യാ​സ​ര​ഹി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കാ​ൻ യൂ​ണി​റ്റ് അ​ധി​കാ​രി​ക​ൾ​ക്ക് സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ സി.​ഡി നി​ർ​ദ്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment