അ​മൃ​ത, മം​ഗ​ളൂ​രു എ​ക്സ്പ്ര​സു​ക​ൾ​ക്ക് ര​ണ്ടി​ട​ത്ത് പു​തി​യ സ്റ്റോ​പ്പു​ക​ൾ

പ​ര​വൂ​ർ: സം​സ്ഥാ​ന​ത്തെ ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. അ​മൃ​ത എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്കാ​ണ് പു​തി​യ സ്റ്റോ​പ്പു​ക​ൾ ല​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഈ ​മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

രാ​മേ​ശ്വ​രം-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ അ​മൃ​ത എ​ക്സ്പ്ര​സി​ന് (ട്രെ​യി​ൻ ന​മ്പ​ർ 16344) തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. രാ​മേ​ശ്വ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പു​ല​ർ​ച്ചെ 01.32-ന് ​തി​രു​വ​ല്ല​യി​ലെ​ത്തി 01.33-ന് ​പു​റ​പ്പെ​ടും. തി​രു​വ​ന​ന്ത​പു​രം-​രാ​മേ​ശ്വ​രം അ​മൃ​ത എ​ക്സ്പ്ര​സി​ന് (16343) നി​ല​വി​ൽ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​നാ​ണ് (16347/16348) മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.00-ന് ​മ​യ്യ​നാ​ട്ടെ​ത്തി 10.01ന് ​പു​റ​പ്പെ​ടും. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ന്ന ട്രെ​യി​ൻ പു​ല​ർ​ച്ചെ 02.28ന് ​മ​യ്യ​നാ​ട്ടെ​ത്തി 02.29ന് ​യാ​ത്ര തു​ട​രും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കും മ​യ്യ​നാ​ട്, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പു​തി​യ തീ​രു​മാ​നം ഏ​റെ ഗു​ണ​ക​ര​മാ​കും.

Related posts

Leave a Comment