കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു

ana

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു​ക​ളും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു. ചോ​ലാ​ടി സ്വ​ദേ​ശി പ​ത്മ​നാ​ഭ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ഇ​യാ​ളു​ടെ തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

ബി​ദ​ർ​ക്കാ​ട് റേ​ഞ്ച​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ്പ​ട്ടി ചേ​ല​ക്കു​ന്ന് സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍റെ വീ​ടും പു​ളി​യം​പാ​റ സ്വ​ദേ​ശി ആ​മി​ന​യു​ടെ വീ​ടും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

പു​ളി​യം​പാ​റ സ്വ​ദേ​ശി ക​ണ്ണ​ന്‍റെ വീ​ട്ട് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം.

Related posts