വി​വാ​ഹ​മോ​ച​നം സ്ഥി​രീ​ക​രി​ച്ച് മൗ​നി റാ​യ്

ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ഹി​ന്ദി പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തി​യ താ​ര​മാ​ണ് മൗ​നി റോ​യ്. മൗ​നി എ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് നാ​ഗി​ന്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ്. പി​ന്നീ​ട് താ​ര​ത്തി​നു തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. സീ​രി​യ​ലു​ക​ളി​ല്‍ നി​ന്ന് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് താ​ര​ത്തി​ന്‍റെ പ്ര​ശ​സ്തി വ​ള​ര്‍​ന്നു. ഇ​തി​നി​ട​യി​ല്‍ ത​ന്‍റെ കാ​മു​ക​നാ​യ സൂ​ര​ജ് ന​മ്പ്യാ​രെ താ​രം വി​വാ​ഹ​വും ചെ​യ്തു.
ക​രി​യ​റി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന മൗ​നി ഈ​യ​ടു​ത്ത് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത് സൂ​ര​ജു​മാ​യി പി​രി​യു​ന്നു എ​ന്ന വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണ്. സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ടാ​റു​ള്ള താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്ന് സൂ​ര​ജി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്തു. പ​ര​സ്പ​രം അ​ണ്‍​ഫോ​ളോ ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഇ​വ​ര്‍ പി​രി​യു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ കാ​ട്ടു​തീ പോ​ലെ പ​ട​ര്‍​ന്നു. എ​ന്നാ​ല്‍ മൗ​നി​യോ സൂ​ര​ജോ ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ പ​റ​ഞ്ഞി​ല്ല.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു വി​രാ​മ​മി​ട്ട് നാ​ലു വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു​ശേ​ഷം താ​നും സൂ​ര​ജ് ന​മ്പ്യാ​രും വേ​ർ​പി​രി​യു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് മൗ​നി റോ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് താ​രം ഈ ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണ് പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും വ്യ​ക്തി ജീ​വി​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റ​രു​തെ​ന്നും മൗ​നി റോ​യി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ​വ​രോ​ടും ഞ​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ​ത​യും അ​ന്ത​സും ന​ൽ​ക​ണ​മെ​ന്നും എ​ന്നെ​ക്കു​റി​ച്ചോ സൂ​ര​ജി​നെ​ക്കു​റി​ച്ചോ തെ​റ്റാ​യ ക​ഥ​ക​ൾ ന​ൽ​ക​രു​തെ​ന്നും താ​ഴ്മ​യോ​ടെ അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഈ ​ദു​ഷ്‌​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ നി​ങ്ങ​ൾ എ​ല്ലാ​വ​രും ഞ​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ​ത ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളോ​ടും ദ​യ​വാ​യി തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ എ​ളി​യ അ​ഭ്യ​ർ​ത്ഥ​ന… സ്നേ​ഹ​ത്തോ​ടെ…​സൂ​ര​ജും മൗ​നി​യും… എ​ന്നാ​ണ് പോ​സ്റ്റി​നൊ​പ്പം മൗ​നി റോ​യ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​പ്പ​മൊ​രു നീ​ണ്ട പ്ര​സ്താ​വ​ന​യും മൗ​നി​യും സൂ​ര​ജും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘‘ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ വ്യ​ക്തി ജീ​വി​ത​ത്തി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി നു​ഴ​ഞ്ഞു​ക​യ​റു​ന്ന​ത് വ​ള​രെ നി​രാ​ശാ​ക​ര​മാ​ണ്. ഞ​ങ്ങ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ച​താ​യും കാ​ര്യ​ങ്ങ​ൾ സ്വ​കാ​ര്യ​മാ​യും സൗ​ഹാ​ർ​ദ​പ​ര​മാ​യും കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ന്നും അ​റി​യി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. വാ​സ്ത​വ​വി​രു​ദ്ധ​മാ​യ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ സെ​ൻ​സേ​ഷ​ണ​ലൈ​സ് ചെ​യ്യാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്, അ​വ​യൊ​ന്നും ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല.

മാ​റി​വ​രു​ന്ന വ്യ​ക്തി​പ​ര​മാ​യ മു​ൻ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ച് ഏ​റെ ആ​ലോ​ചി​ച്ച​തി​നു ശേ​ഷം, ബ​ഹു​മാ​ന​ത്തോ​ടും പ​ര​സ്പ​ര ധാ​ര​ണ​യോ​ടും കൂ​ടി വെ​വ്വേ​റെ പാ​ത​ക​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ ഞ​ങ്ങ​ൾ പ​ര​സ്പ​രം തീ​രു​മാ​നി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ, കാ​ര്യ​ങ്ങ​ൾ സ്വ​കാ​ര്യ​മാ​യും വി​വേ​ക​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലാ​ണ് ഞ​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വ​രും കാ​ല​ങ്ങ​ളി​ലും ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കും.

ഈ ​ഘ​ട്ട​ത്തെ ശ്ര​ദ്ധ​യോ​ടും സ്വ​കാ​ര്യ​മാ​യും കൊ​ണ്ടു​പോ​കാ​നാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യോ​ട് നി​ങ്ങ​ൾ കാ​ണി​ക്കു​ന്ന ബ​ഹു​മാ​ന​ത്തെ​യും ഈ ​സ​മ​യ​ത്ത് ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യെ​യും ഞ​ങ്ങ​ൾ ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭി​ന​ന്ദി​ക്കു​ന്നു…. മൗ​നി & സൂ​ര​ജ്…’’ എ​ന്നാ​ണ് പ്ര​സ്താ​വ​ന​യി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റി​നു താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ഞെ​ട്ട​ലോ​ടെ​യും സ​ങ്ക​ട​ത്തോ​ടെ​യും ആ​ശ്വാ​സ​വാ​ക്കു​ക​ള്‍ പ​ങ്കി​ട്ടും ക​മ​ന്‍റി​ടു​ന്നു​ണ്ട്.

Related posts

Leave a Comment