ആ​ദ്യ​മാ​യി ആം​ഗ​ന്‍​വാ​ടി​യി​ല്‍ എ​ത്തി​യനാ​ല​ര വ​യ​സു​കാ​രി​യെ ക​മ്പി​വ​ടി​യ്ക്ക് അ​ടി​ച്ചു! ആം​ഗ​ന്‍​വാ​ടി ഹെ​ല്‍​പര്‍​ക്കെ​തി​രെ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍ : ആം​ഗ​ന്‍​വാ​ടി​യി​ല്‍ എ​ത്തി​യ നാ​ല​ര വ​യ​സു​കാ​രി​യെ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ഹെ​ല്‍​പര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചി​ത​റ വാ​ർ​ഡി​ലെ കോ​ത്ത​ല ആം​ഗ​ൻ​വാ​ടി​യി​ലെ ഹെ​ല്‍​പര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

ആം​ഗ​ന്‍​വാ​ടി​യി​ല്‍ എ​ത്തി​യ ചി​ത​റ ക​ണ്ണം​കോ​ട് നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ ശ​ര​ണ്യ ഉ​ദ​യ​കു​മാ​ർ ദ​മ്പ​തി​ക​ളു​ടെ നാ​ല​ര വ​യ​സു​ള്ള ഉ​ദൃ​ഷ്ണ​ക്കാ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ 25 നാ​ണ് സം​ഭ​വം. ആ​ദ്യ​മാ​യി ആം​ഗ​ന്‍​വാ​ടി​യി​ല്‍ എ​ത്തി​യ ഉ​ദൃ​ഷ്ണ​യെ പു​സ്ത​കം നോ​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​മ്പി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ.

ഉ​ച്ച​യ്ക്ക് മാ​താ​വ് ശ​ര​ണ്യ എ​ത്തി മ​ക​ളെ കൂ​ട്ടി​കൊ​ണ്ട് പോ​വു​ക​യും വീ​ട്ടി​ലെ​ത്തി ന​ട​ക്കാ​ന്‍ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഹെ​ല്‍​പര്‍ അ​ടി​ച്ചു​വെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​യെ എ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി.

പി​ന്നീ​ട് ചി​ത​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ല്‍ കു​ട്ടി​യു​ടെ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഹെ​ല്‍​പര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കു​ട്ടി​യെ ത​ല്ലി​യി​ട്ടി​ല്ലെന്ന്‌ ആം​ഗ​ന്‍​വാ​ടി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

കു​ട്ടി ന​ട​ന്നാ​ണ് വീ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്നും പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment