മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു; മു​ഖ​ത്തും ശ​രീ​ര ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ള്‍

ക​ട​ക്ക​ൽ: മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​ക്ക​ല്‍ കോ​ച്ചാ​റ്റു​പു​റം ക​ല്ലു​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നെ (53) ആ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​നി​ല്‍​കു​മാ​റി​ന്‍റെ ത​ല​ക്കും മു​ഖ​ത്തും ശ​രീ​ര ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ള്‍ ഉ​ണ്ട്.

ഇയാൾ ചിലരുമായി വഴക്കിട്ടതായി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷ​മാ​ണ് അ​നി​ല്‍​കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ബ​ന്ധു​ക്ക​ള്‍ പോ​ലീ​സ് ക​ണ്ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​ക്കു​ളി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ല​ത്ത് നി​ന്നും ഫോ​റി​ന്‍​സി​ക്‌, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​ട​ക്ക​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ക്ത​മാ​വു​ക​യു​ള്ളൂ​വ​ന്നു ക​ട​ക്ക​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു

Related posts