സിജു വില്‍സണ്‍ പ്രഭാസിനെപ്പോലെ സൂപ്പര്‍ താരമാകുമെന്ന് സംവിധായകന്‍ വിനയന്‍ ! നാവ് പൊന്നാവട്ടെയെന്ന് ആരാധകര്‍…

സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ചരിത്ര ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.

ഇതിനായി താരം നടത്തിയ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സിജു വില്‍സണ്‍ എന്ന നടനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ വിനയന്‍.

താന്‍ സിനിമയിലേക്ക് കൊണ്ടു വന്നതും, വലിയ താരങ്ങളായി ഉയര്‍ന്നതുമായ നടന്മാരെക്കാള്‍ സിജു വില്‍സണ്‍ ഉയര്‍ച്ച നേടുമെന്ന് വിനയന്‍ പറഞ്ഞു.

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രം സിജുവിന്റെ താരമൂല്യം കൂട്ടുമെന്നും, ബാഹുബലി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെ പ്രഭാസ് സൂപ്പര്‍ താരമായത് പോലെ സിജു വില്‍സണും ഒരു സൂപ്പര്‍ താരമായി മാറുമെന്നും വിനയന്‍ പറഞ്ഞു.

ചരിത്രത്തിന്റെ ഏടുകളില്‍ തമസ്‌കരിക്കപ്പെട്ട ധീരനായ നായകനായിരുന്നു വേലായുധ പണിക്കര്‍ എന്നും ആ ചരിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

കഥാപാത്രമാകാന്‍ വേണ്ടി സിജു വില്‍സണ്‍ കാണിക്കുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവുമൊക്കെ അത്ര വലുതാണ് എന്നും ആറേഴു മാസം സമയമെടുത്താണ് ഈ കഥാപാത്രം ചെയ്യാനുള്ള ഫിസിക്കല്‍ മേക് ഓവര്‍ അദ്ദേഹം നടത്തിയതെന്നും വിനയന്‍ പറഞ്ഞു.

ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണി ആയി ചെമ്പന്‍ വിനോദ്, മഹാരാജാവായി അനൂപ് മേനോന്‍, രാജ്ഞി ആയി പൂനം ബജ്വ, എന്നിവരും ഇവരോടൊപ്പം അറുപതോളം കലാകാരന്മാരുമുണ്ട്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

Related posts

Leave a Comment