ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ മു​ട്ട​യേ​റ്! കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം; വം​ശീ​യ​വി​ദ്വേ​ഷ​മെ​ന്ന് ആരോപ‍ണം

ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പ​വും ആ​ക്ര​മ​ണ​വും ന​ട​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ജ​ലി ശ​ർ​മ്മ​യാ​ണ് താ​ൻ ക​ണ്ട​റി​ഞ്ഞ സ​ത്യ​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ലെ ഫു​ഡ് ട്ര​ക്കി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു സം​ഘം ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​ർ മു​ട്ട​യെ​റി​ഞ്ഞ് ആ​ക്ര​മി​ച്ചെ​ന്നാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. താ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ക​ണ്ട​തെ​ന്ന് അ​ഞ്ജ​ലി പ​റ​യു​ന്നു.

‘റോ​ഡ​രി​കി​ലെ ഫു​ഡ് ട്ര​ക്കി​ന് സ​മീ​പം ഒ​രു സം​ഘം ഇ​ന്ത്യ​ക്കാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​തു​വ​ഴി എ​ത്തി​യ ഒ​രു യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​ർ​ക്ക് നേ​രെ മു​ട്ട​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു.

സം​ഘ​ത്തി​ൽ സ്ത്രീ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ്രാ​യ​മാ​യ​വ​രു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യോ പ്ര​കോ​പി​പ്പി​ക്കു​ക​യോ ചെ​യ്യാ​തെ സ്വ​ന്തം ഇ​ട​ത്ത് സ​മാ​ധാ​ന​ത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും’ അ​ഞ്ജ​ലി പ​റ​യു​ന്നു.

‘അ​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വ​ല്ലാ​തെ വി​ഷ​മം തോ​ന്നി. അ​വ​രും കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു. അ​വി​ടെ ഒ​രു​പാ​ട് സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രു​മു​ണ്ടാ​യി​രു​ന്നു. അ​വ​ർ ആ​രെ​യും ഒ​ന്നും ചെ​യ്തി​രു​ന്നി​ല്ല. സ്വ​ന്തം ഇ​ട​ത്ത് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​വ​ർ ചെ​യ്ത​ത്’ എ​ന്നാ​ണ് അ​ഞ്ജ​ലി പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലി​സി​ൽ പ​രാ​തി അ​റി​യി​ച്ച​താ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ന്താ​കു​മെ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment