ജ​ന്മ​നാ ന​ട​ക്കാ​ൻ ക​ഴി​യി​ല്ല; അ​ത്ഭു​ത​മാ​യി വീ​ൽ​ചെ​യ​റി​ൽ കു​തി​ച്ചു​പാ​യു​ന്ന കി​ക്കി! വീ​ഡി​യോ കാ​ണാം

ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രു​തി ജീ​വി​ത​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ഒ​രു കു​ഞ്ഞാ​ട്… ജ​ന്മ​നാ ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള കു​ഞ്ഞ​നാ​ട് ഇ​ന്ന് സ്വ​ന്തം മോ​ട്ടോ​ർ വീ​ൽ​ചെ​യ​ർ നി​യ​ന്ത്രി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചു​റ്റി​ന​ട​ക്കു​ക​യാ​ണ്! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ന്ന​ത് കി​ക്കി എ​ന്ന ഈ ​ആ​ട്ടി​ൻ കു​ട്ടി.❤️

വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ച്ച കി​ക്കി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത് ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ സു​മ​ന​സു​ക​ളാ​ണ്. കാ​ലു​ക​ൾ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ ജ​നി​ച്ച കി​ക്കി​യെ അ​മ്മ പോ​ലും ഉ​പേ​ക്ഷി​ച്ച​തോ​ടെ അ​വ​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​റും 11 ദി​വ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് അ​മേ​രി​ക്ക​യി​ലെ ഡാ​ർ​ട്ട്മൗ​ത്തി​ലു​ള്ള ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം കി​ക്കി​യെ ഏ​റ്റെ​ടു​ത്ത​ത്.

കാ​ലു​ക​ൾ ച​ലി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്നെ​ങ്കി​ലും ക​ളി​പ്പാ​ട്ട​ങ്ങ​ളോ​ടും ചു​റ്റു​പാ​ടു​ക​ളോ​ടും അ​വ​ൾ​ക്ക് വ​ലി​യ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ത​ല ഉ​പ​യോ​ഗി​ച്ച് ക​ളി​പ്പാ​ട്ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​ലും കി​ക്കി പ​ഠി​ച്ചു.

എ​ന്തു​കൊ​ണ്ട് കി​ക്കി​ക്കാ​യി പ്ര​ത്യേ​ക മോ​ട്ടോ​ർ വീ​ൽ​ചെ​യ​ർ നി​ർ​മി​ച്ചു​കൂ​ടാ എ​ന്ന് ഇ​ത് ശ്ര​ദ്ധി​ച്ച സം​ര​ക്ഷ​ക​ർ​ക്ക് തോ​ന്നി. അ​ങ്ങ​നെ കി​ക്കി​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മോ​ട്ടോ​ർ വീ​ൽ​ചെ​യ​ർ ത​യാ​റാ​ക്കി. അ​തി​ശ​യി​പ്പി​ക്കു​ന്ന കാ​ര്യം എ​ന്താ​ണെ​ന്നോ? വെ​റും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ വീ​ൽ​ചെ​യ​ർ നി​യ​ന്ത്രി​ക്കാ​നും ചു​റ്റു​പാ​ടു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും കി​ക്കി പ​ഠി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ!

ഇ​പ്പോ​ൾ സ്വ​ന്തം വീ​ൽ​ചെ​യ​ർ നി​യ​ന്ത്രി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന കി​ക്കി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​ന്റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

Related posts

Leave a Comment