ഭാ​ര്യ​യോ​ട് മോ​ശം പെ​രു​മാ​റ്റം! ചോ​ദ്യം ചെ​യ്ത അ​യ​ല്‍​വാ​സിയായ 41 കാരനെ 63 കാരന്‍ കുത്തിക്കൊന്നു; പ്രതിയെ എടുത്തുകൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി

അ​ഞ്ച​ല്‍ : ഭാ​ര്യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ കു​ത്തി​ക്കൊ​ന്നു.

ക​ട​യ്ക്ക​ല്‍ കാ​റ്റാ​ടി​മു​ക്ക് പേ​ര​യ​ത്തു കോ​ള​നി​യി​ൽ ജോ​ണി എ​ന്ന് വി​ളി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ (41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജോ​ണി​ന്‍റെ അ​യ​ല്‍​വാ​സി ച​രു​വി​ള വീ​ട്ടി​ല്‍ ബാ​ബു (63) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജോ​ണി​ന്‍റെ ഭാ​ര്യ​യോ​ട് പ്ര​തി ബാ​ബു മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നി​താ സെ​ല്ലി​ല്‍ അ​ട​ക്കം ജോ​ണി​യും കു​ടും​ബ​വും പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോടെ ജോ​ണി​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ ബാ​ബു ജോ​ണി​യു​മാ​യി വാ​ക്കേ​റ്റ​വും ത​ര്‍​ക്ക​വും ഉ​ണ്ടാ​യി.

തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ജോ​ണി​നെ ബാ​ബു കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ല്‍ ഏ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​നെ തു​ട​ര്‍​ന്ന് ര​ക്തം വാ​ര്‍​ന്ന് ജോ​ണ്‍​സ​ണ്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞു ക​ട​യ്ക്ക​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് ജോ​ണി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഒ​ളി​വി​ല്‍ പോ​യ ബാ​ബു​വി​നെ സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ നി​ന്നും രാ​ത്രി ത​ന്നെ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. ത​ര്‍​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ ബാ​ബു​വി​നെ എ​ടു​ത്തു​കൊ​ണ്ടാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ രാ​ജേ​ഷ്, എ​സ്ഐ അ​ജു​കു​മാ​ർ, എഎ​സ്ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​നി​ല്‍, ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment