അളിയൻ അകത്തായി, കൂടെയുള്ള നടിയാര് ‍? മയക്കു മരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ; ഒപ്പം നടിയും പിടിയിൽ

ചെ​ന്നൈ: ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ഭാ​ര്യാ​ സ​ഹോ​ദ​ര​ൻ ആ​ദി​ത്യ ആ​ൽ​വ അ​റ​സ്റ്റി​ലാ​യി.

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ആ​ദി​ത്യ​യെ സെ​ൻ​ട്ര​ൽ ക്രൈംബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂരു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ ആ​റാം പ്ര​തി​യാ​യ ആ​ദി​ത്യ ആ​ൽ​വ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

മു​ൻ​മ​ന്ത്രി ജീ​വ​രാ​ജ് ആ​ൽ​വ​യു​ടെ മ​ക​നാ​ണ്. സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്നു കേസിൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത് ആ​ദി​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ആ​ദി​ത്യ​യെ ക​ണ്ടെ​ത്താ​നാ​യി ക്രൈംബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ആ​ദി​ത്യ ആ​ൽ​വ പി​ടി​യി​ലാ​യ​ത്.

ഒ​രു സി​നി​മാ ന​ടി​യും ക​സ്റ്റ​ഡി​യി​ലാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ദി​ത്യ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യു​ടെ വീ​ട്ടി​ലും പോലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തെ ആ​ദി​ത്യ ആ​ൽ​വ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ സി​സി​ബി ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു.

ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ദ്വി​വേ​ദി, സ​ഞ്ജ​ന ഗ​ൽ​റാ​ണി തു​ട​ങ്ങി​യ​വ​രും അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

Leave a Comment