ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന സ​ബ് ക​ള​ക്ട​ർ മു​ങ്ങി; ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കാ​ൺ​പൂ​രി​ലെ​ന്ന് മ​റു​പ​ടി

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി സ​ബ് ക​ള​ക്ട​റും. കൊ​ല്ല​ത്ത് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര​യാ​ണ് മു​ങ്ങി​യ​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​സ​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ മി​ശ്ര അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഫോ​ണി​ൽ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ൺ​പു​രി​ലാ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സ​ബ് ക​ള​ക്ട​റാ​യി അ​നു​പം മി​ശ്ര കൊ​ല്ല​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​തു മു​ത​ല്‍ മി​ശ്ര വീട്ടിൽ നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുകയായിരുന്നു.

Related posts

Leave a Comment