ജ​യ​രാ​ജ​ന്‍റെ അ​റ​സ്റ്റ് മു​ത​ൽ കോ​ട​തി വി​ധി​വ​രെ: ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ

തളിപ്പറമ്പ്: 2012 ഫെ​ബ്രു​വ​രി 20: അ​രി​യി​ൽ അ​ബ്ദു​ൾ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ക്ക​രി​യ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മാ​ർ​ച്ച് 22: എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ശ്യാം​ജി​ത്ത്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന വാ​ടി ര​വി​യു​ടെ മ​ക​ൻ ബി​ജു​മോ​ൻ എ​ന്നി​വ​ര​ട​ക്കം 18 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ പ്ര​തി​പ്പ​ട്ടി​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

മാ​ർ​ച്ച് 29: 12-ാം പ്ര​തി ബി​ജു​മോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

മേ​യ് 25: കേ​സി​ലെ പ​ത്താം പ്ര​തി അ​ജി​ത്കു​മാ​റി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

മേ​യ് 26: ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​രോ​പി​ച്ച അ​രി​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​വി. വേ​ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

മേ​യ് 27: ഡി​വൈ​എ​ഫ്ഐ പാ​പ്പി​നി​ശ്ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​ണ്ടാം പ്ര​തി ഗ​ണേ​ശ​ൻ, ക​ണ്ണ​പു​രം മു​തു​വാ​നി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട്ടാം പ്ര​തി ല​തീ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ൺ 02: ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി 16-ാം പ്ര​തി സ​ജി​ത്തി​ന്‍റെ ബൈ​ക്കി​ന്‍റെ ടൂ​ൾ ബോ​ക്സി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ജൂ​ൺ 08: സ​ക്ക​രി​യ​യെ ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം കീ​ഴ​റ​യ്ക്ക​ടു​ത്തു​ള്ള ചേ​ര​യി​ലെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ജൂ​ൺ 09: ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നും അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി.

ജൂ​ൺ 12: പി. ​ജ​യ​രാ​ജ​നെ ഗ​സ്റ്റ് ഹൗ​സി​ൽ​വെ​ച്ച് ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 14: ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​നെ​യും ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ​യും ചോ​ദ്യം ചെ​യ്തു.

ജൂ​ൺ 22: കേ​സി​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ജൂ​ലൈ 05: സി.​പി.​എം മൊ​റാ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ.​വി. ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ലൈ 09: പി. ​ജ​യ​രാ​ജ​നെ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ വ​ച്ച് ര​ണ്ടാ​മ​തും ചോ​ദ്യം ചെ്തു.

​ജൂ​ലൈ 29: ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്തു.

ഓ​ഗ​സ്റ്റ് 01: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ൽ വ്യാ​പ​ക അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ

ഓ​ഗ​സ്റ്റ് 07: പി. ​ജ​യ​രാ​ജ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ടി.​വി. രാ​ജേ​ഷി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ത​ള്ളി. തു​ട​ർ​ന്ന് ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ക​ണ്ണൂ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.

ഓ​ഗ​സ്റ്റ് 27: പി. ​ജ​യ​രാ​ജ​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ഒ​ക്ടോ​ബ​ർ 07: കേ​സി​ലെ 20-ാം പ്ര​തി മൊ​റാ​ഴ സെ​ൻ​ട്ര​ൽ നോ​ർ​ത്ത് കു​മ്മ​ന​ങ്ങാ​ട്ടെ അ​ച്ചാ​ലി സ​രീ​ഷ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു.

2013 ഡി​സം​ബ​ർ 10: ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

2013 ഡി​സം​ബ​ർ: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ക്കൂ​റി​ന്‍റെ ഉ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

2016 ഫെ​ബ്രു​വ​രി 8: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ക​മാ​ൽ​പാ​ഷ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

2016 മാ​ർ​ച്ച് 19: സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രെ സി​പി​എം നേ​താ​ക്ക​ൾ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.

2016 ഏ​പ്രി​ൽ 04: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2016 ജൂ​ൺ 27: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ചു.

2017: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ക്കി. സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു.

2019 ഫെ​ബ്രു​വ​രി 11: പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

2020: കേ​സി​ന്‍റെ വി​ചാ​ര​ണ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

2024 സെ​പ്റ്റം​ബ​ർ 19: പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

2024 ഒ​ക്ടോ​ബ​ർ 18: കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. ഇ​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു.

2025 മേ​യ് 5: കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

2026 ന​വം​ബ​ർ 19: 17 മാ​സം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു​ശേ​ഷം അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി പ്ര​സ്താ​വി​ക്കു​ന്നു.

ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ചു. പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും കോ​ട​തി വെ​റു​തെ​വി​ട്ടു.

Related posts

Leave a Comment