ഇനി അധ്യയന ദിനങ്ങൾ; പ്രളയ ദിനങ്ങൾ അവസാനിച്ചു;  ജി​ല്ല​യി​ലെ 900 സ്കൂ​ളു​ക​ളിൽ പഠനം ആരംഭിച്ചു

കോ​ട്ട​യം: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് വീ​ണ്ടും ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ 900 സ്കൂ​ളു​ക​ളാ​ണ് ഇ​ന്ന് തു​റ​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ കോ​ട്ട​യം വെ​സ്റ്റ് ക​രീ​മ​ഠം ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സി​ൽ ക്ലാ​സു​ക​ൾ ഇല്ല. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സ്കൂ​ളു​ക​ളി​ൽ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളു​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കു​ട്ടി​ക​ളെ​ത്തി​യാ​ൽ ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​കം, യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ അ​റി​യി​ച്ചു. ഇ​ന്ന് ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് എ​ല്ലാ സ്കൂ​ളു​ക​ളി​ൽ നി​ന്നും അ​യ​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മു​ക​ൾ സെ​പ്റ്റം​ബ​ർ ര​ണ്ടാം വാ​രം എ​ത്തി​ക്കും. സ്മാ​ർ​ട് ക്ലാ​സ് റൂ​മു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ ഐ​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം മൂ​ന്നു ത​വ​ണ​യാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. ജൂ​ലൈ 16 മു​ത​ൽ 27 വ​രെ​യും ഓ​ഗ​സ​റ്റ് 15 മു​ത​ൽ 27 വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു.

Related posts