വീ​ട് ക​യ​റി അ​ക്ര​മണം: ഗൃഹനാഥനും ഭാര്യയ്ക്കും പരിക്കേറ്റ സംഭവത്തിൽ  പ്ര​തി​ക​ളായ മൂന്ന്പേർ അറസ്റ്റിൽ

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ മു​റി ലാ​ൽ ഭ​വ​ന​ത്തി​ൽ സു​രേ​ഷ് കു​മാ​റി​നേ​യും ഭാ​ര്യ​യേ​യും വീ​ട് ക​യ​റി അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്മ​ന വ​ടു​ത​ല മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ര​ഞ്ചി​ത്ത് (30) വാ​ഴോ​ലി​ൽ വീ​ട്ടി​ൽ സ​ജീ​വ് (34) പ​ന്മ​ന നെ​റ്റി​യാ​ട്ട് കൈ​ത​ക്കാ​ട്ട് ഗോ​വി​ന്ദ് (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

അ​ഴ​കി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ന്ന അ​ക്ര​മ​ത്തി​ന് തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് പ്ര​തി​ക​ൾ ഈ ​മാ​സം എ​ട്ടി​ന് സു​രേ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്.​സു​രേ​ഷ് കു​മാ​റി​നും ഭാ​ര്യ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Related posts