ആ​ർഎ​സ്എ​സ് നേ​താ​വി​നെ  കു​ത്തി​യ കേ​സി​ൽ നാ​ല് ഡി​വൈ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ കീ​ഴ​ട​ങ്ങി;  പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു കോടതി

കാ​ട്ടാ​ക്ക​ട : ഊ​രൂ​ട്ട​മ്പ​ലം ജം​ക്ഷ​നി​ൽ ആ​ർ എ​സ്എ​സ് നേ​താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ ഇ​ന്ന​ലെ രാ​ത്രി മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മ​ണ്ണ​ടി​ക്കോ​ണം പാ​പ്പാ​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് (22), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ഭി​ശ​ക്തി (25), ഊ​രൂ​ട്ട​മ്പ​ലം പ്ലാ​വ​റ​ത്ത​ല സ്വാ​ദേ​ശി ജി​ഷ്ണു (20), ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി അ​നൂ​പ് (18) എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ 26 ന് ​വൈ​കി​ട്ട് ആ​ർ. എ​സ്. എ​സ്. മ​ണ്ഡ​ലം ശാ​രീ​രി​ക് പ്ര​മു​ഖ് ശി​വ​പ്ര​സാ​ദി​നെ ഊ​രൂ​ട്ട​മ്പ​ലം ജം​ക്ഷ​നി​ൽ വ​ച്ച് കു​ത്തി പ​രു​ക്കേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് പ​ത്തോ​ളം ഡി​വൈഎഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. രാ​ത്രി ത​ന്നെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts