വ്യാജ രേഖ ചമച്ച് സുഹൃത്തിനെ പുറത്തിറക്കിയപ്പോൾ, ജാമ്യം നേടിയ ആളെ അകത്താക്കി വഞ്ചിയൂർ പോലീസ്

പേ​രൂ​ർ​ക്ക​ട: വ്യാ​ജ​രേ​ഖ ച​മ​ച്ച് കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച് ജാ​മ്യം നേ​ടി​യ ആ​ളെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ഉ​ത്ത​രം​കോ​ട് മ​ണ്ണു​കു​ഴി വീ​ട്ടി​ൽ ജ​യ​കു​മാ​ർ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വി​ചാ​ര​ണ​യി​ലാ​യി​രു​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​ന്ന പൂ​വ​ച്ച​ൽ സ്വ​ദേ​ശി ക​രു​ണി​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​നാ​ണ് ജ​യ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം വ്യാ​ജ​രേ​ഖ ച​മ​ച്ച​ത്.

ഇ​വ​ർ നെ​ല്ല​നാ​ട്, വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ വ്യാ​ജ ക​രം​തീ​രു​വ ര​സീ​തു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജാ​മ്യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കോ​ട​തി​യി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വ​ഞ്ചി​യൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ന്ന​ത്.

വ​ഞ്ചി​യൂ​ർ സി.​ഐ ഡി​പി​ൻ, എ​സ്.​ഐ​മാ​രാ​യ ഉ​മേ​ഷ്, പ്ര​ജീ ഷ് ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, പ്ര​ഭി​ത് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ജ​യ​കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment