വീ​ടി​ന് മു​ന്നി​ലി​രു​ന്ന് ക​ഞ്ചാ​വ് വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം; അഞ്ചുപേർ അറസ്റ്റിൽ

ഒ​ല്ലൂ​ർ: പു​ത്തൂരി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ 20ന് ​പു​ത്തൂർ ന​ന്പ്യാ​ർ റോ​ഡിൽ ​തോ​ട്ടി​യാ​ട്ടി​ൽ സ​രീതി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പുത്തൂർ സ്വ​ദേ​ശി​ക​ളാ​യ ചി​റ​യ​ത്ത് സാ​ജ​ൻ, പു​ത്ത​ൻ​പു​ര​ക്കൽ ​വി​ഷ്ണു, പാ​റ​ക്ക​ൽ ആ​ഷി​ക്, മു​ണ്ട​നാ​ട​ൻ ജി​ഷ്ണു, പട​വ​രാ​ട് ത​ല​ക്കാ​ട്ടി​ൽ അ​ന​ന്തു എ​ന്നി​വ​രെ ഒ​ല്ലൂർ പോ​ലീസ് കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്നും പി​ടി കൂടി​യ​ത്.

സ​രി​തി​ന്‍റെ വീ​ടി​ന് മു​ന്നി​ലി​രു​ന്ന് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ക​ത്തി, സോ​ഡ കു​പ്പി, വ​ടി എ​ന്നി​വ കൊ​ണ്ട് യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. ഈ ​സം​ഭ​വത്തി​ൽ ഒ​രാ​ളെ കൂടി​ പിടികൂടാ​നു​ണ്ട്.​ പ്ര​തി​ക​ൾ​ക്കെ​തി​രെ തൃ​ശൂ​ർ, മ​ണ്ണുത്തി, പു​തു​ക്കാ​ട്, വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നു​കളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു.

Related posts