ബ​സ് യാ​ത്ര​യ്ക്കി​ടെ 13 വയസുകാരന് നേരെ പീഡനശ്രമം; അറുപതുകാരൻ വയോധികനെ പോലീസ് അറസ്റ്റു ചെയ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് യാ​ത്ര​യ്ക്കി​ടെ 13 വയസുകാരനെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വയോ ധികൻ പി​ടി​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽനി​ന്നും സ്വ​കാ​ര്യ ബ​സി​ൽ കോ​ണ​ത്തു​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പർശിക്കുകയും മ​റ്റു ഹീ​ന പ്ര​വ​ർ​ത്തികൾ ചെയ്യു കയും ചെയ്ത ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ശൈ​ലേ​ന്ദ്ര​ർ ഗാ​ർ​ഗ് (60) എ​ന്ന​യാ​ളെയാണ് ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ എം.​കെ. സു​രേ​ഷ് കു​മാ​ർ അ​റ​സ്റ്റു ചെ​യ്ത​ത്.

ഡ​ൽ​ഹി​യി​ൽ സ്വ​ന്ത​മാ​യി സ്റ്റീ​ൽ ടാ​പ്പ് നി​ർ​മാ​ണ ക​ന്പ​നി​യു​ള്ള ഇയാൾ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണു പീ​ഡനം ന​ട​ത്തി​യ​ത്.

പി​ടി​യി​ലാ​യ ഇയാളെ ദേ​ഹാ​സ്വ​സ്ത്യ​ത്തെ തു​ട​ർന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശി പ്പിച്ചു. ​പ്ര​തി​ക്കെ​തി​രെ പോ ക്സോ വ​കു​പ്പു ചു​മ​ത്തി​യി​ട്ടു​ള്ള​താ​യും ഇ​രി​ങ്ങാ​ല​ക്കു​ട ട്രാ​ഫി​ക് എ​സ്ഐ തോ​മ​സ് വ​ട​ക്ക​ൻ പ​റ​ഞ്ഞു.

Related posts