ലുക്ക് പോരാ..! വ്യാജ രസീതുമായി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ പി​രി​വ്; മൂ​ന്നം​ഗ സം​ഘസ്റ്റ അ​റ​സ്റ്റിൽ

ktm-arrest-lതൃ​ശൂ​ർ: ഓ​ൾ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു പ​റ​ഞ്ഞു പ​ണം പി​രി​ക്കാ​നെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം ചെ​മ്മ​ല​ത്തൊ​ടി വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (40), പ​ട്ടാ​ന്പി മ​ര​തൂ​ർ പാ​ര​ൻ​പ​റ​ന്പ​ത്ത് വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (49), വ​ഴി​ക്ക​ട​വ് എ​ട​ക്ക​ര ചേ​ർ​പ്പു​ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ സു​നി​ൽ (42) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പി​ടി​കൂ​ടി​യ​ത്.

സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു പ​റ​ഞ്ഞു പി​രി​വി​നു ര​ശീ​തു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണു സംഘം കു​ട​ങ്ങി​യ​ത്. സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് വ​ഴി വെ​സ്റ്റ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പോ​ലീ​സെ​ത്തി ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു വ്യാ​ജ ര​ശീ​തു​മാ​യി പ​ണ​പ്പി​രി​വി​നി​റ​ങ്ങി​യ​താ​ണെ​ന്നു ബോ​ധ്യ​മാ​യ​ത്. ഇ​വ​ർ കൂ​ടു​ത​ൽ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാണ്.

Related posts