ഓ​ണം ബം​ബ​ർ “അടിച്ചാൽ’ കിട്ടും “12 കോ​ടി’ ; സം​സ്ഥാ​ന ബം​ബ​റു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക

തൃ​ശൂ​ർ: ഈ ​ഓ​ണ​ത്തി​ന് ഓ​ണം ബം​ബ​ർ എ​ടു​ക്കു​ന്ന​വ​രി​ൽ ഒ​ന്നാംസ്ഥാ​ന​ക്കാ​ര​നാ​യ ഭാ​ഗ്യ​ശാ​ലി​യെ കാ​ത്തി​രി​ക്കു​ന്ന​ത് 12 കോ​ടി രൂ​പ​യു​ടെ സ​മ്മാ​നം. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തുക​യു​ള്ള ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണം ബം​ബ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ സം​സ്ഥാ​ന​ത​ല ടി​ക്ക​റ്റ് പ്ര​കാ​ശ​നം തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ആ​ദ്യ വി​ല്പ​ന മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. ആ​ദ്യ ടി​ക്ക​റ്റ് മേ​യ​ർ അ​ജി​ത വി​ജ​യ​ൻ ഏ​റ്റു​വാ​ങ്ങി.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണു കേ​ര​ള ഭാ​ഗ്യ​ക്കു​റി​യെ​ന്നു മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. സു​താ​ര്യ​ത​യാ​ണ് അ​തി​ന്‍റെ വി​ജ​യം. ഇ​തു​വ​രെ​യും അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ലാ​ണു സ​മ്മാ​ന​മെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് അ​ഭി​മാ​ന​മു​ണ്ട്. തി​രു​വോ​ണം ബം​ബ​ർ ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക നാ​ടി​ന്‍റെ പു​ന​ര​ധി​വാ​സം, പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ആ​രോ​ഗ്യ, കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വി​നി​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലും ചെ​ന്നെ​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ്, കൗ​ണ്‍​സി​ല​ർ എ. ​പ്ര​സാ​ദ്, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് എം.ആ​ർ. സു​ധ, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് സ​മ്മാ​ന വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ഡി. അ​പ്പ​ച്ച​ൻ, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ അ​നി​ൽ ഭാ​സ്ക​ർ, തൃ​ശൂ​ർ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ അ​നി​ൽ, അ​സി​സ്റ്റ​ന്‍റ് ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ഷാ​ജു, വി​വി​ധ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളാ​യ സി.​ജി. ദി​വാ​ക​ർ, പി.​എ​ൻ. സ​തീ​ഷ്, വി.​കെ. ല​തി​ക, കെ.​കെ. ഗോ​പി, ബേ​ബി നെ​ല്ലി​ക്കു​ഴി, പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ആ​ർ. ഹ​രി, ഗീ​വ​ർ, പി.​എം. ആന്‍റോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

300 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 19നാ​ണു ന​ട​ക്കു​ക. ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ​യ്ക്കു പു​റ​മേ ര​ണ്ടാം സ​മ്മാ​ന​മാ​യി പത്തു പേ​ർ​ക്ക് അ​ഞ്ചു കോ​ടി രൂ​പ വീ​ത​വും മൂ​ന്നാം സ​മ്മാ​നം 20 പേ​ർ​ക്കു ര​ണ്ടു കോ​ടി രൂ​പ വീ​ത​വും ന​ൽ​കും. സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ഒ​ന്പ​തു പേ​ർ​ക്കു ല​ഭി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യു​ടെ 180, 5000 രൂ​പ​യു​ടെ 31500, 3000 രൂ​പ​യു​ടെ 31500, 2000 രൂ​പ​യു​ടെ 45000, 1000 രൂ​പ​യു​ടെ 217800 എ​ണ്ണം സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ട്. 90 ല​ക്ഷ​ത്തോ​ളം ടി​ക്ക​റ്റു​ക​ളാ​ണു വി​ല്ക്കു​ന്ന​ത്.

Related posts