കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രമേശും സംഘവും കുടുങ്ങി; പിടിയിലാകുന്നത് വന്‍ കവര്‍ച്ചാ പദ്ധതിക്കിടെ

പാ​ല​ക്കാ​ട്: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കു​ട​ക് ര​മേ​ഷ് എ​ന്ന ഉ​ടു​ന്പ് ര​മേ​ശ് (30) പി​ടി​യി​ലാ​യ​ത് വ​ൻ ക​വ​ർ​ച്ചാ പ​ദ്ധ​തി​ക്കി​ടെ. പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നും ക​ഴി​ഞ്ഞമാ​സം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും ക​ർണാ​ട​ക​യി​ലും ന​ട​ന്ന 12 ഓ​ളം ഭ​വ​നഭേ​ദ​ന കേ​സുക​ൾ​ക്കു തു​ന്പാ​യി.

ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല, തു​റ​വൂ​ർ വി​ഷ്ണു ശ്രീ​കു​മാ​ർ(28), മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര സ്വ​ദേ​ശി രാ​ഹു​ൽ(22)​ഒ​റ്റ​പ്പാ​ലം, ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി ത​ൻ​സീ​ർ എ​ന്ന ഷ​ൻ​ഫീ​ർ(34), പാ​ല​ക്കാ​ട് മൂ​ത്താ​ൻത​റ സ്വ​ദേ​ശി സു​രേ​ഷ് എ​ന്ന നാ​യ സു​ര(27), വ​ട​ക്ക​ന്ത​റ ശെ​ൽ​വിന​ഗ​ർ സ്വ​ദേ​ശി കൃ​ഷ്ണപ്ര​സാ​ദ് എ​ന്ന വാ​ഴ​യ്ക്ക പ്ര​സാ​ദ് (22)എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ​ക്കൊ​പ്പം പി​ടി​യി​ലാ​യ​ത്.

പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗിനി​ടെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് എ​സ്ഐ ആ​ർ. ര​ഞ്ജി​ത്തും ക്രൈം ​സ്ക്വാ​ഡും ഒ​ല​വ​ക്കോ​ട് പ​ഴ​യ കോ​ഴി​ക്കോ​ട് ഹൈ​വേയി​ൽ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് അ​ബൂ​ബ​ക്ക​ർ റോ​ഡി​ൽ വേ​ണു​ഗോ​പാ​ല​ന്‍റെ വീ​ട് 2017 ഡി​സം​ബ​റി​ൽ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം, ലാ​പ്ടോ​പ്, ടാ​ബ് എ​ന്നി​വ മോ​ഷ്ടി​ച്ച​തും ക​ഴി​ഞ്ഞ മാ​സം 12 ന് ​തൃ​ശൂ​ർ കി​ള്ളന്നൂ​ർ ര​വീ​ന്ദ്ര​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണവും ആ​ൾ​ട്ടോ കാ​റും മോ​ഷ്ടി​ച്ച​തും ഈ സംഘമാണ്. ക​ഴി​ഞ്ഞമാ​സം 15 ന് ​മു​ണ്ടൂ​ർ എംഇ​എ​സ്, ഐടിസി ​കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​തും ക​ഴി​ഞ്ഞമാ​സം 18 ന് ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ സ​ഹ്യാ​ദ്രി കോ​ള​നി​യി​ൽ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം, പ​ണം, ലാ​പ്ടോ​പ് എ​ന്നി​വ മോ​ഷ്ടി​ച്ച​തും ഇ​വ​രാ​ണ്.

ക​ഴി​ഞ്ഞമാ​സം 22 ന് ​കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ എസ് എ​ഫ് എസ് ​സ്കൂ​ൾ ഭാ​ഗം നീ​ല​ഗി​രി​യി​ൽ മ​റി​യാ​മ്മ​യു​ടെ വീ​ട് പ​ക​ൽസ​മ​യം കു​ത്തി​ത്തു​റ​ന്ന് 22 പ​വ​ൻ സ്വ​ർ​ണം, ഒ​രു ല​ക്ഷം രൂ​പ, ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ മോ​ഷ്ടി​ച്ച​തും, അ​ന്നുത​ന്നെ രാ​ത്രി ഒ​റ്റ​പ്പാ​ലം, പാ​ല​പ്പു​റം, പ​ള്ളി​പ്പ​റ​ന്പ് ബാ​പ്പു​ട്ടി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ലാ​പ്ടോപ്, ടാ​ബു​ക​ൾ, ദി​ർ​ഹം, സ്വ​ർ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ മോ​ഷ്ടി​ച്ച​തും, ക​ഴി​ഞ്ഞ മാ​സം 23 ന് ​തൃ​ശൂ​ർ ചി​യ്യാ​രം നെ​ല്ലി​ക്കു​ന്ന് മ​റി​യാ​മ്മ​യു​ടെ വീ​ട് രാ​ത്രി കു​ത്തി​ത്തു​റ​ന്ന് നാലുപ​വ​ൻ സ്വ​ർ​ണവും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച​തും, ക​ഴി​ഞ്ഞ മാ​സം 24 ന് ​ക​ർ​ണാട​ക മ​ടി​ക്കേ​രി മ​ടേ​നാ​ട് ശേ​ശ​പ്പ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം, വെ​ള്ളി, പ​ണം എ​ന്നി​വ മോ​ഷ്ടി​ച്ച​തും, ക​ഴി​ഞ്ഞ മാ​സം 25 ന് ​മൈ​സൂ​ർ വിവി പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ണ്ടൂ​ർ മെ​യി​ൻ റോ​ഡി​ൽ ഫി​ലി​പ് തോ​മ​സി​ന്‍റെ വീ​ട് പ​ട്ടാ​പ്പ​ക​ൽ കു​ത്തി​ത്തു​റ​ന്ന് സ്വ​ർണാഭ​ര​ണ​ങ്ങ​ൾ , ലാ​പ്ടോ​പ് എ​ന്നി​വ മോ​ഷ്ടി​ച്ച​തും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. അ​തി​നുശേ​ഷം വ​ൻ ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യു​മാ​യി​ട്ടാ​ണ് പ്ര​തി​ക​ൾ പാ​ല​ക്കാ​ട്ട് എ​ത്തി​യ​ത്.

ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ ക​വ​ർ​ച്ചാസം​ഘ​ത്തെ വ​ല​യി​ലാ​ക്കിയത്. അ​തി​ലൂ​ടെ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ പൊ​ളി​ക്കാ​നും സാ​ധി​ച്ചു. പ്ര​തി​ക​ളു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നും മോ​ഷ​ണ​മു​ത​ലു​ക​ളും, വാ​തി​ൽ പൊ​ളി​ക്കു​ന്ന​തി​നു​ള്ള ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് സ​ബ് ജ​യി​ലി​ൽ വച്ചാ​ണ് സം​ഘാ​ംഗങ്ങ​ൾ പ​രി​ചി​ത​ത​രാ​യ​ത്.​

വി​വി​ധ കേസുക​ളി​ൽ ഉ​ൾ​പ്പെ​ട്ടാ​ണ് ആ​റു​പേ​രും ജ​യി​ലി​ലെ​ത്തി​യ​ത്.
ഒ​ന്നാം പ്ര​തി ര​മേ​ശ് ക​ള​വു​കേ​സിലും, രാ​ഹു​ൽ അ​ബ്കാ​രി കേ​സിലും, ഷ​ൻ​ഫീ​ർ ക​ഞ്ചാ​വു കേ​സിലും, വി​ഷ്ണു ബ​ലാ​ൽ​സംഗ കേസിലും, നാ​യ സു​ര​യും കൃ​ഷ്ണ​പ്ര​സാ​ദും കൊ​ല​പാ​ത​ക ശ്ര​മ​ക്കസിലും പെട്ടാ​ണ് ജ​യി​ലി​ലെ​ത്തി​യ​ത്. ജ​യി​ലി​ൽവച്ച് ഒ​ത്തു​ചേ​ർ​ന്ന സം​ഘം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

ര​മേ​ശി​നനെതിരേ നേ​ര​ത്തെ ത​മി​ഴ്നാ​ട്ടി​ലെ മേ​ട്ടു​പ്പാ​ള​യം, കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, ഗോ​പി​ച്ചെ​ട്ടി​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​ര​ള​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ ക​ടു​ത്തുരു​ത്തി, ഏ​റ്റു​മാ​നൂ​ർ, തൃ​ശൂ​രി​ലെ നെ​ടു​പു​ഴ, പാ​ല​ക്കാ​ട് മ​ല​ന്പു​ഴ, ആ​ല​ത്തൂ​ർ, മ​ങ്ക​ര, കോ​ട്ടാ​യി, ഹേ​മാം​ബി​ക ന​ഗ​ർ, പ​ട്ടാ​ന്പി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി 50 ഓ​ളം ഭ​വ​ന​ഭേ​ദ​ന കേസുക​ൾ നി​ല​വി​ലു​ണ്ട്. കോ​യ​ന്പ​ത്തൂ​ർ, കോ​ട്ട​യം, പാ​ല​ക്കാ​ട്, വി​യ്യൂ​ർ , ക​ണ്ണൂ​ർ, ഒ​റ്റ​പ്പാ​ലം എ​ന്നീ ജ​യി​ലു​ക​ളി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​മുണ്ട്.

ത​ൻ​സീ​ർ എ​ന്ന ഷ​ൻ​ഫീ​റി​നെതിരേ കു​റ്റി​പ്പു​റം, വ​ട​ക്കാ​ഞ്ചേ​രി, പ​ട്ടാ​ന്പി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സുക​ളും, ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സും ഉ​ണ്ട്. ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​യി​ൽവാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

രാ​ഹു​ലി​നെതിരേ നേ​ര​ത്തെ അ​ഗ​ളി, മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ട് അ​ബ്കാ​രി കേസു​ക​ളും ഒ​രു ക​ഞ്ചാ​വ് കേ​സുമുണ്ട്. വി​ഷ്ണു​വി​നെതിരേ എ​റ​ണാ​കു​ളം, ത​ല​യോ​ല​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വ് കേ​സുക​ളും, ആ​ല​പ്പു​ഴ​യി​ൽ മോ​ഷ​ണ​ക്കേ​സും, പാ​ല​ക്കാ​ട് സൗ​ത്ത്, മ​ല​ന്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ബ​ലാ​ൽ​സം​ഗ കേസുക​ളും നി​ല​വി​ലു​ണ്ട്.

വൈ​ക്കം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സു​രേ​ഷ് എ​ന്ന നാ​യ സു​ര പോ​ലീ​സു​കാ​രെയും ​മു​ൻ കൗ​ണ്‍​സി​ല​റെ​യും ആ​ക്ര​മി​ച്ച​ത​ട​ക്കം അ​ഞ്ചോ​ളം കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സുക​ളി​ലെ പ്ര​തി​യാ​ണ്.​ നാ​യ സു​ര​യു​ടെ കൂ​ട്ടാ​ളി​യാ​ണ് കാ​ളി എ​ന്ന കൃ​ഷ്ണ​പ്ര​സാ​ദ്. ഇ​യാ​ൾ​ക്കെ​തി​രേ പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക ശ്ര​മ​ക്കേസുണ്ട്.​

പാ​ല​ക്കാ​ട് ഡിവൈഎ​സ്പി ​ജി.ഡി. ​വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് നോ​ർ​ത്ത് എ​സ്ഐ ​ആ​ർ. ര​ഞ്ജി​ത്ത്, എ​സ്എ​സ്ഐ ​ന​ന്ദ​കു​മാ​ർ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ . ​ന​ന്ദ​കു​മാ​ർ, ആ​ർ. കി​ഷോ​ർ, എം. ​സു​നി​ൽ, കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ വി​നീ​ഷ്, ആ​ർ. രാ​ജീ​ദ്, സു​രേ​ഷ്, ഡ്രൈ​വ​ർ​ എ​സ്‌സിപിഒ ​ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .

Related posts