കണ്ടശാംകടവ് പാലത്തിൽ മാലിന്യം തള്ളൽ തുടരുന്നു;  ക​ണ്ണ​ട​ച്ച് തെ​രു​വു വി​ള​ക്കു​ക​ളും, അ​ധി​കൃ​ത​രും

ക​ണ്ട​ശാം​ക​ട​വ്: ക​ണ്ട​ശാം​ക​ട​വ് പാ​ല​ത്തി​ന്‍റെ​യും പു​ഴ​യു​ടെ​യും കാ​ര്യ​ത്തി​ൽ ക​ണ്ണ​ട​ച്ച് അ​ധി​കൃ​ത​ർ. വൈ​ദ്യു​തി തെ​രു​വു​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച​തോ​ടെ ഇ​രു​ട്ടി​ലാ​യ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി.
7,70, 000 രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച പ​ത്ത് വൈ​ദ്യു​തി ക്കാ​ലു​ക​ളി​ലെ എ​ൽ​ഇ​ഡി. ബ​ൾ​ബു​ക​ൾ ക​ത്താ​തെ​യാ​യി​ട്ട് ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി.

ഒ​രോ വൈ​ദ്യു​തി​ക്കാ​ലി​നും 77,000 രൂ​പ ചെ​ല​വി​ട്ടാ​ണ് സ്ഥാ​പി​ച്ച​തെ​ങ്കി​ലും ഇ​പ്പോ​ൾ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ​യാ​യി.സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം .​പി .യു​ടെ 2014-15 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക ഫ​ണ്ടി​ൽ നി​ന്നാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. മ​ണ​ലൂ​ർ ,വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തൃ​ശൂ​ർ – വാ​ടാ​ന​പ്പ​ള്ളി റൂ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ പാ​ല​മാ​ണി​ത്.

പ​രി​പാ​ല​ന ചു​മ​ത​ല വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​മാ​ണ്. പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ളി​ൽ ഒ​ന്നും പോ​ലും ക​ത്താ​തെ​യാ​യ​തോ​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ല​ത്തി​ലെ യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്. ന​ട​പ്പാ​ത പോ​ലു​മി​ല്ലാ​ത്ത ഈ ​പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ചം മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഇ​രു​ളി​ന്‍റെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യ ചാ​ക്കു​ക​ളും സ​ഞ്ചി​ക​ളും കാ​നോ​ലി പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts