മുഖ്യമന്ത്രിക്കെതിരെ വാട്‌സ് ആപ്പ് സന്ദേശം രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിടിയില്‍

KTM-ARREST1കാട്ടാക്കട: സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ജീവനക്കാരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍  മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരെയാണ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചു  ജീവനക്കാരുടെ പ്രത്യേക ഗ്രൂപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തി പ്പെടുത്തും വിധം  വാട്ട്‌സ് ആപ്പ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് കാട്ടാക്കട സിഐ യുടെ നേത്യത്വത്തില്‍ അന്വേഷണം തുടങ്ങിയത്.

Related posts