സ്വ​​കാ​​ര്യ ബ​​സി​​ൽ മോ​ഷ​ണം; അ​​മ്മ​​യും മ​​ക​​ളു​​മ​​ട​​ക്കം മൂ​​ന്നു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​ക​ൾ പി​ടി​യി​ൽ; സംഭവം കോട്ടയത്ത്‌

കോ​​ട്ട​​യം: സ്വ​​കാ​​ര്യ ബ​​സി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ പ​​ണ​​വും സ്വ​​ർ​​ണ​​മാ​​ല​​യും മോ​​ഷ്‌​ടി​​ച്ച അ​​മ്മ​​യും മ​​ക​​ളു​​മ​​ട​​ക്കം മൂ​​ന്നു ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​ക​​ളെ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

ത​​മി​​ഴ്നാ​​ട് മ​​ധു​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ തെ​​യ്യ​​മ്മ (48), മ​​ക​​ൾ ദി​​വ്യ (30), ദി​​വ്യ (28) എ​​ന്നി​​വ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ര​​ണ്ടു ബ​​സു​​ക​​ളി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ പ​​ണ​​വും സ്വ​​ർ​​ണ​​മാ​​ല​​യു​​മാ​​ണ് ഇ​​വ​​ർ മോ​​ഷ്‌​ടി​​ച്ച​​ത്. കോ​​ട്ട​​യം പ​​യ്യ​​പ്പാ​​ടി റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സോ​​നാ ബ​​സി​​ലെ യാ​​ത്രി​​ക്കാ​​രി​​യു​​ടെ പ​​ണ​​മ​​ട​​ങ്ങി​​യ പ​​ഴ്സ് മോ​​ഷ്‌​ടി​​ച്ച ദി​​വ്യ​​യെ യാ​​ത്ര​​ക്കാ​​ർ ചേ​​ർ​​ന്നു ത​​ട​​ഞ്ഞു​​വ​​ച്ച​​ശേ​​ഷം പോ​​ലീ​​സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

കോ​​ട്ട​​യം – കു​​മ​​ര​​കം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കാ​​ർ​​ത്തി​​ക ബ​​സി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന വൃ​​ദ്ധ​​യു​​ടെ മാ​​ല പൊ​​ട്ടി​​ച്ച തെ​​യ്യ​​മ്മ, മ​​ക​​ൾ ദി​​വ്യ എ​​ന്നി​​വ​​രെ യാ​​ത്ര​​ക്കാ​​രും ക​​ണ്ട​​ക്‌​ട​​റും ചേ​​ർ​​ന്ന് ത​​ട​​ഞ്ഞു​​വ​​ച്ച​​ശേ​​ഷം പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍, എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

മൂ​​വ​​രു​​ടെ​​യും പേ​​രി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ര​​വ​​ധി മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളു​​ള്ള​​താ​​യി ഈ​​സ്റ്റ് പോ​​ലീ​​സ് പ​​റ​​ഞ്ഞു. മോ​​ഷ​​ണം കു​​ല​​ത്തൊ​​ഴി​​ലാ​​ളി സ്വീ​​ക​​രി​​ച്ച കാ​​ട്ടു​​നാ​​യ്ക​​ർ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഇ​​വ​​ർ സം​​ഘ​​മാ​​യി എ​​ത്തി മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​വ​​രു​​ടെ സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട ആ​​ണു​​ങ്ങ​​ൾ മോ​​ഷ​​ണ മു​​ത​​ലു​​മാ​​യി ത​​മി​​ഴ് നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​മെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Related posts