സങ്കല്‍പിക്കാവുന്നതിനും അപ്പുറത്തേക്ക് കടന്നുകയറുകയാണ് നിര്‍മിത ബുദ്ധിയെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്‌കൂളില്‍ രാവിലെ മണി മുഴങ്ങുമ്പോഴും എല്ലാ കുട്ടികളുടെയും ഹോംവര്‍ക്ക് ചെക്ക് ചെയ്തു സബ്മിറ്റ് ചെയ്തു കഴിയും. അതായത് ഇവിടെ ഹോംവര്‍ക്ക് ഇപ്പോള്‍ നോക്കുന്നത് എഐ ആണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ ഈയിടെ പ്രചരിച്ച വീഡിയോയില്‍ ഇക്കാര്യം വ്യക്തമായി കാണാം. അത്യാധുനിക ന്യൂറല്‍ നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ കുട്ടികളുടെ നോട്ട്ബുക്കുകള്‍ സ്‌കാന്‍ ചെയ്യുന്നതും തെറ്റുകള്‍ കണ്ടെത്തുന്നതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിശദമായ ഫീഡ്ബാക്ക് ജനറേറ്റ് ചെയ്യുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.
എന്നിരുന്നാലും കുട്ടികളുടെ ഉപന്യാസങ്ങളും സര്‍ഗാത്മക സൃഷ്ടികളും പരിശോധിക്കുന്നത് ഇപ്പോഴും അധ്യാപകര്‍ തന്നെയാണ്. ഷാംഗ്ഹായ്, ബെയ്ജിംഗ് ഉള്‍പ്പെടെയുള്ള പ്രധാന ചൈനീസ് നഗരങ്ങളിലെ 110 സ്‌കൂളുകളില്‍ ഈ രീതിയാണ് ഇപ്പോള്‍ പിന്‍തുടരുന്നത്. ഇതിലൂടെ അധ്യാപകരുടെ ജോലിഭാരം 50 ശതമാനം കുറഞ്ഞെന്നും വിലയിരുത്തലുണ്ട്.
എന്നിരുന്നാലും, രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, എഐ ഉപയോഗം പ്രചരിപ്പിക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും കഴിവുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ ഇപ്പോള്‍ സ്‌കൂള്‍ പിള്ളേര്‍ക്ക് മാര്‍ക്കിടുന്നത് എഐ
