ഇനി പായ്ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട..! അളവുണേ്ടല്‍ അനുയോജ്യമായ ബോക്‌സ് റെഡി

T-CARDBOARDപണ്ടുകാലം മുതല്‍ തന്നെ സാധനങ്ങള്‍ പായ്ക്കുചെയ്യുവാന്‍ ബോക്‌സുകളാണ് ഉപയോഗിക്കുന്നത്. പായ്ക്ക് ചെയ്യേണ്ടസാധനവും ബോക്‌സും തമ്മിലുളള വലിപ്പം എപ്പോഴും പ്രശ്‌നമാകാറുണ്ട്. ചിലപ്പോള്‍ പാകമാകുന്ന ബോക്‌സുകള്‍ ലഭിക്കാതെവരുന്നത് സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്നു. കൃത്യമായ അളവില്‍ ലഭിക്കുന്ന ബോക്‌സുകളാണ് സാധനങ്ങള്‍ കൈമാറുവാന്‍ മിക്കവാറും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ സുലഭമായ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി  ഒരു മിഷീന്‍ വരുന്നു.

സ്ലിംബോക്‌സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതിനു മേല്‍നോട്ടംവഹിക്കുന്നത്. ലേയിസര്‍ കട്ടിംഗ് വഴി കൃത്യമായി ബോക്‌സിണ്ടാക്കുന്ന റോബോപായ്ക്കറാണിത്. പായ്ക്ക് ചെയ്യേണ്ട സാധനത്തിന്റെ കൃത്യമായ അളവ് സോഫ്റ്റ്‌വെയര്‍വഴി മിഷീനിലേക്ക് രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ബോക്‌സ് മെഷീന്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ബോക്‌സ് ഉപയോഗപ്രദമല്ലെങ്കില്‍ അത് മാറ്റിചെയ്യുവാനുളള സാങ്കേതിക വിദ്യയും ഇതിലുണ്ട്.

Related posts