പെൺ പ്രതിമ പരാമർശം; അലൻസിയറിനെതിരെ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം

ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വേ​ദി​യി​ൽ ന​ട​ൻ അ​ല​ൻ​സി​യ​ർ പു​ര​സ്ക്കാ​ര ശി​ല്‍​പ​ത്തി​നെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ൽ പ​രാ​തി​യു​മാ​യി ആ​ർ​ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യു​ടെ കു​ടും​ബം.

പ​രാ​മ​ര്‍​ശം പി​ൻ​വ​ലി​ച്ച്‌ അ​ല​ൻ​സി​യ​ർ മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യു​ടെ മ​ക​ൻ ദേ​വ​ൻ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു.

‘ന​ല്ല ഭാ​ര​മു​ണ്ടാ​യി​രു​ന്നു അ​വാ​ര്‍​ഡി​ന്. സ്പെ​ഷ്യ​ല്‍ ജൂ​റി അ​വാ​ര്‍​ഡാ​ണ് ല​ഭി​ച്ച​ത്. എ​ന്നെ​യും കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ ത​ന്ന് അ​പ​മാ​നി​ക്ക​രു​ത്. പൈ​സ കൂ​ട്ടി​ത്ത​ര​ണം. അ​പേ​ക്ഷ​യാ​ണ്. സ്പെ​ഷ്യ​ല്‍ ജൂ​റി​ക്ക് സ്വ​ര്‍​ണം പൂ​ശി​യ പ്ര​തി​മ ത​ര​ണം. പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​ത്. ആ​ണ്‍​ക​രു​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​രി​ക്കു​ന്നി​ട​ത്ത് ആ​ണ്‍​ക​രു​ത്തു​ള്ള ശി​ല്‍​പ്പം വേ​ണം. അ​ത് എ​ന്ന് മേ​ടി​ക്കാ​ൻ പ​റ്റു​ന്നു​വോ അ​ന്ന് ഞാ​ൻ അ​ഭി​ന​യം നി​ര്‍​ത്തും.’ എ​ന്നാ​യി​രു​ന്നു അ​ല​ൻ​സി​യ​റി​ന്‍റെ പ​രാ​മ​ർ​ശം.

പു​ര​സ്കാ​ര​ത്തി​നൊ​പ്പ​മു​ള്ള ശി​ല്‍​പം ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത​ല്ല. പ​ക്ഷേ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ അ​ല​ൻ​സി​യ​ർ ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യെ വ്യ​ക്തി​പ​ര​മാ​യും ജാ​തീ​യ​മാ​യും അ​ധി​ക്ഷേ​പി​ച്ചെ​ന്നും, അ​ത് പി​താ​വി​ന്‍റെ സ​ല്‍​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment