രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആരു പറയും ആരാദ്യം പറയും എന്ന ചിത്രത്തിന്റെ പൂജാ കർമം കോഴിക്കോട് കൈരളി തിയറ്ററിൽ നടത്തി.
പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ദുബായ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
ഛായാഗ്രഹണം-ശ്യാം പഞ്ചമി, എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി, ഡോ. സുജാത, ഉണ്ണികൃഷ്ണ വർമ, സംഗീതം- സാജൻ റാം, വിമൽ കാളി പുറയത്ത്, സോണി വിജേഷ്, ഗായകർ- മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- മനു ശിവൻ, മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ, സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ, ആർട്ട് ഡയറക്ടർ- ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ- ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിംഗ്- അഭിരാം, ഡിസൈൻ- ബ്രൈറ്റ് മീഡിയ, പിആർഒ- എ.എസ്. ദിനേശ്.
