പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ര്‍​ച്ചാ​ശ്ര​മം; മോ​ഷ്ടാ​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി, ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടു

പ​യ്യ​ന്നൂ​ര്‍: പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ പൂ​ട്ടു ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. വീ​ട്ടു​കാ​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്കം ദേ​ളി പ​ള്ളി​ക്ക് സ​മീ​പ​ത്തെ താ​യ​ലെ​പു​ര​യി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ആ​ഷി​ഖാ​ണ് (31)പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യാ​സ​ര്‍ എ​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് തെ​ക്ക് ഭാ​ഗ​ത്തെ എ​ലി​യ​ന്‍ ഭാ​നു​മ​തി (66) യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വീ​ടു പൂ​ട്ടി പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തു​മ്പോ​ള്‍ വീ​ട് തു​റ​ന്നു​കി​ട​ക്കു​ന്ന​തും അ​ക​ത്ത് ആ​ള​ന​ക്ക​മു​ള്ള​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഒ​ച്ച​വ​ച്ച് ആ​ളെ​കൂ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ​വ​രി​ല്‍ ആ​ഷി​ഖി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മ​മ്പ​ല​ത്ത് നി​ന്നും പി​ടി​കൂ​ടി. കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള ഭാ​നു​മ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് നി​ന്നും ക​ണ്ണൂ​രി​ലേ​യ്ക്ക് ട്രെ​യി​നി​ലെ​ത്തു​ന്ന ഇ​രു​വ​രും ചേ​ര്‍​ന്ന് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ള്‍ നോ​ക്കി​വ​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു.

ഹി​ന്ദി​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന വീ​ടാ​ണെ​ന്ന് ക​രു​തി​യാ​ണ് ഇ​വി​ടെ മോ​ഷ്ടി​ക്കാ​ന്‍ ക​യ​റി​യ​തെ​ന്ന് പി​ടി​യി​ലാ​യ ആ​ഷി​ഖ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​യാ​ളെ കൂ​ടു​ത​ലാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts