വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ  എ​എ​സ്ഐ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; നിലത്ത് വീണ അമീർഖാന് കൈയ്ക്കും തലയ്ക്കും പരിക്ക്


കാ​യം​കു​ളം: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് എ​എ​സ്ഐ​ക്കു പ​രി​ക്കേ​റ്റു. കാ​യം​കു​ളം ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റി​ലെ എ​എ​സ്ഐ താ​മ​ര​ക്കു​ളം സ്വ​ദേ​ശി അ​മീ​ർ​ഖാ​നാണ് (47) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​കെ​പി റോ​ഡി​ൽ മു​രു​ക്കും​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ളം സ്റ്റേഷ​നി​ലെ എ​സ്ഐ ഉ​ദ​യ​കു​മാ​റി​നൊ​പ്പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു അ​മീ​ർ​ഖാ​ൻ.

അ​തി​നി​ടെ ഒ​രു ബൈ​ക്കി​ൽ മൂ​ന്നു പേ​ർ യാ​ത്ര ചെ​യ്ത് വ​രു​ന്ന​തു ക​ണ്ടു. ബൈ​ക്ക് നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​വ​ർ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ടു.

ഇ​തി​നി​ടെ പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ബൈ​ക്ക് അ​മീ​ർ​ഖാ​നെ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ അ​മീ​ർ​ഖാ​ന്‍റെ കൈ​ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റു.
ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment