തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകുലമാകാനുള്ള സാധ്യത പൂജ്യം ശതമാനം മാത്രമാണ്. യുവാക്കള്‍ ആരും എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല.
എസ്എഫ്ഐക്കാര്‍ പോലും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വോട്ട് പിടിക്കാനും തുടര്‍ഭരണം ആവര്‍ത്തിക്കാനും എല്‍ഡിഎഫ് എന്തൊക്കെ കസര്‍ത്തുകള്‍ നടത്തിയാലും അതു വിജയിക്കില്ലെന്നും ജനങ്ങള്‍ എല്‍ഡിഎഫിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
