നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; യു​വാ​ക്ക​ളും എ​സ്എ​എ​ഫ് ഐ​ക്കാ​രും എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യി​ല്ല; പ്ര​ധാ​ന മ​ത്സ​രം യു​ഡി​എ​ഫും എ​ന്‍​ഡി​എ​യും ത​മ്മി​ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​ന്‍ പോ​കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന മ​ത്സ​രം യു​ഡി​എ​ഫും എ​ന്‍​ഡി​എ​യും ത​മ്മി​ലാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ല്‍​ഡി​എ​ഫി​ന് അ​നു​കു​ല​മാ​കാ​നു​ള്ള സാ​ധ്യ​ത പൂ​ജ്യം ശ​ത​മാ​നം മാ​ത്ര​മാ​ണ്. യു​വാ​ക്ക​ള്‍ ആ​രും എ​ല്‍​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യി​ല്ല. എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ പോ​ലും വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദു വോ​ട്ട് പി​ടി​ക്കാ​നും തു​ട​ര്‍​ഭ​ര​ണം ആ​വ​ര്‍​ത്തി​ക്കാ​നും എ​ല്‍​ഡി​എ​ഫ് എ​ന്തൊ​ക്കെ ക​സ​ര്‍​ത്തു​ക​ള്‍ ന​ട​ത്തി​യാ​ലും അ​തു വി​ജ​യി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

Read More

മാ​റാ​ത്ത​ത് ഇ​നി മാ​റും;​ സ​ർ​ക്കാ​രി​ന്‍റേത് ഭ​ര​ണ പ​രാ​ജ​യം; കോ​ൺ​ഗ്ര​സി​ന്‍റെ ജ​യ​ത്തെ​ക്കു​റി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞ​ത്; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യം ഇ​തോ​ടെ വ്യ​ക്ത​മാ​യെ​ന്നും യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് കി​ട്ടി​യ​ത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ്. ബി​ജെ​പി മു​ന്നോ​ട്ടു​വ​ച്ച വി​ക​സി​ത കേ​ര​ളം ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ജ​യം അ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ 20% വോ​ട്ട് നേ​ടി​യാ​ണ് ബി​ജെ​പി മു​ന്നേ​റി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ട​ക്ക​മു​ള്ള അ​ഴി​മ​തി​യു​ടെ ഫ​ല​മാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ജ​യം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രാ​ണ് വ​രാ​ൻ പോ​കു​ന്ന​ത് എ​ന്ന് ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും മാ​റാ​ത്ത​ത് ഇ​നി മാ​റു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. പി​ന്തു​ണ ന​ൽ​കി​യ വോ​ട്ട​ർ​മാ​ർ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.  

Read More