കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽവീ​ട്ടി​ലെ കി​ണ​റ്റി​ൽ ;  പ്രത്യേക സ്കൂളിൽ പഠിക്കുന്ന അ​സ്‌​വാ​ദ്  അവധിക്ക് വീട്ടിലെത്തിയതായിരുന്നു

നേ​മം: കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. പൊ​ന്നു മം​ഗ​ലം മേ​ലേ ച​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സീ​തി​യു​ടെ​യും ത​നൂ​ജ​യു​ടെ​യും മ​ക​ൻ അ​സ്‌​വാ​ദ്(8) നെ​യാ​ണ് അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടി​സം ബാ​ധി​ച്ച അ​സ്‌​വാ​ദ് പ്ര​ത്യേ​ക സ്കൂ​ളി​ൽ നി​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. അ​പ്പോ​ൾ ത​ന്നെ വീ​ട്ടു​കാ​ർ നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് തി​ര​ച്ച​ലി​നി​ടെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടു കൂ​ടി അ​സ്‌​വാ​ദി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്നി ര​ക്ഷാ സേ​ന​യാ​ണ് കി​ണ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് .

Related posts