ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു ; മനോഹരിയായി അതിരപ്പിള്ളി വെള്ളച്ചാട്ടം ; കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ


ചാ​ല​ക്കു​ടി: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ ഒ​രു സ്ലൂ​യീ​സ് ഗെ​യ്റ്റ് തു​റ​ന്നു. ഇ​തേ​തു​ട​ർ​ന്നു ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് 419 മീ​റ്റ​ർ ക​ട​ന്ന​തോ​ടെ ജ​ലം ക്ര​സ്റ്റ് ഗെ​യ്റ്റു​ക​ൾ​വ​ഴി ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം മ​നോ​ഹ​രി​യാ​യി മാ​റി.

നേ​ര​ത്തെ മ​ഴ​ക്കാ​ല​ത്ത് അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള ടൂ​റി​സ്റ്റു​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ഇ​വി​ടേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്.

പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​ഴ​യോ​ര പ്ര​ദേ​ശ​ത്തേ​ക്ക് ഇ​തു​വ​രെ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ല.

Related posts

Leave a Comment