പ​ച്ച​ത്തു​രു​ത്തി​ൽ ദൃ​ശ്യം -2 വി​നാ​യി സെ​റ്റി​ട്ടു; എ​തി​ർ​പ്പു​മാ​യി പ​ഞ്ചാ​യ​ത്ത്; 25000 രൂ​പ പഞ്ചായത്തിൽ അടച്ച് ഒത്തുതീർപ്പ്

തൊ​ടു​പു​ഴ: പ​ഞ്ചാ​യ​ത്ത് സം​ര​ക്ഷി​ച്ചു വ​രു​ന്ന സ്വാ​ഭാ​വി​ക വ​ന​മാ​യ പ​ച്ച​ത്തു​രു​ത്ത് കൈ​യേ​റി സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി സെ​റ്റി​ട്ട​താ​യി പ​രാ​തി.

കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പ​ക്ക​വ​ല​യി​ൽ ആ​ണ് ജി​ത്തു ജോ​സ​ഫ് -മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ദൃ​ശ്യം-2 വി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി സെ​റ്റി​ട്ട​ത്. 2013-ൽ ​ദൃ​ശ്യം ആ​ദ്യം ചി​ത്രീ​ക​രി​ച്ച​തും ഇ​വി​ടെ​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​വി​ടം. എം​വി​ഐ​പി അ​ധി​കൃ​ത​ർ​ക്ക് നാ​ല​ര​ല​ക്ഷം രൂ​പ ന​ൽ​കി​യാ​ണ് ഇ​വി​ടെ സി​നി​മ​യ്ക്കാ​യി സെ​റ്റ് നി​ർ​മി​ക്കു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ഇ​ട​പെ​ട്ടു.ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് പ​ച്ച​ത്തു​രു​ത്തി​നാ​യി ഹ​രി​ത​കേ​ര​ള​ത്തി​ന് വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്ത് സെ​റ്റി​ട്ട​താ​ണ് പ്ര​ശ്ന​ത്തി​ലേ​ക്ക് വ​ഴി വ​ച്ച​ത്.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ സേ​വ​ന​വും മ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ ഒ​ട്ടേ​റെ വൃ​ക്ഷ​ത്തൈ​ക​ളും മ​റ്റും വ​ച്ചു പി​ടി​പ്പി​ച്ച് സം​ര​ക്ഷി​ച്ചു പോ​രു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഇ​വി​ടെ വി​നി​യോ​ഗി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഇ​വി​ടെ സി​നി​മ​യ്ക്കാ​യി സെ​റ്റ് നി​ർ​മി​ച്ച​ത്. പ​ച്ച​ത്തു​രു​ത്തി​ൽ സെ​റ്റി​ട്ട​തി​നെ സ്ഥ​ലം പ​ഞ്ചാ​യ​ത്തം​ഗം ചോ​ദ്യം ചെ​യ്തു.

എ​ന്നാ​ൽ എം​വി​ഐ​പി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ത​ങ്ങ​ൾ സെ​റ്റ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വി​വ​രം ക​ള​ക്ട​രെ അ​റി​യി​ച്ചു.

ക​ള​ക്ട​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എം​വി​ഐ​പി അ​ധി​കൃ​ത​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു.

പി​ന്നീ​ട് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​എ​സ്.​മ​ധു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ച്ച​ത്തു​രു​ത്തി​ന് നാ​ശം വ​രു​ത്താ​ത്ത രീ​തി​യി​ൽ സെ​റ്റ് നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ൽ 25000 രൂ​പ സി​നി​മ​ക്കാ​ർ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ വ​ഴി​ത്ത​ല​യി​ൽ ന​ട​ന്ന ഷൂ​ട്ടിം​ഗ് കൈ​പ്പ​ക്ക​വ​ല​യി​ലെ സെ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഇ​വി​ടെ ആ​രം​ഭി​ക്കും.

Related posts

Leave a Comment