അ​തി​ര​പ്പി​ള്ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വർധിപ്പിച്ചു; കൂട്ടിയ ചാർജിനെക്കുറിച്ച് വനപാലകർ പറയുന്ന കാരണം ഇങ്ങനെ…

അ​തി​ര​പ്പി​ള്ളി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ച്ചു.​ ഇന്നലെ മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു.​കേ​ര​ള​ത്തി​ലു​ട​നീ​ളം വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​രി​ലേ​ക്കു​ള്ള റ​വ​ന്യൂ വ​ർ​ധി​പ്പി​ച്ച​തി​നാ​ലാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തെ​ന്നും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള നി​ര​ക്ക് 30 രൂ​പ​യി​ൽ നി​ന്ന് 40 ആ​യും കു​ട്ടി​ക​ളു​ടെ നി​ര​ക്ക് ര​ണ്ടി​ൽ നി​ന്ന് അ​ഞ്ചാ​യും വി​ദേ​ശി​ക​ളു​ടെ നി​ര​ക്ക് 100ൽ ​നി​ന്ന് 150 ആ​യും വ​ർ​ധി​പ്പി​ച്ചു.

കാ​മ​റ 40ൽ ​നി​ന്ന് 50ആ​യും വീ​ഡി​യൊ കാ​മ​റ 250ൽ ​നി​ന്ന് 300 ആ​യും വ​ർധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ഒരു വ​ർ​ഷം മു​ന്പ് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടേ​യും പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് ടി​ക്ക​റ്റ് നി​ര​ക്ക് പി​ൻ​വ​ലി​ച്ചി​രു​ന്നു.​ഈ ടി​ക്ക​റ്റി​ൽ ത​ന്നെ വാ​ഴ​ച്ചാ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലും പ്ര​വേ​ശി​ക്കാ​നാ​കും.

വി​നോ​ദ സ​ഞ്ചാ​ര അ​ടിസ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.​പ ്ര​ത്യേ​കി​ച്ചു സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത്.​ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് നി​രക്ക് വ​ർ​ധി​പ്പി​ച്ച​ത്.

അ​തി​ര​പ്പി​ള്ളി​യി​ലെ അ​ന്യാ​യ​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​തി​ര​പ്പി​ള്ളി റി​സോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് മു​ര​ളി അ​ന്പാ​ടി അ​ധ്യ​ക്ഷ​നാ​യി.അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​ൽ ബി​ജെപി അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​മ്മാ​ഞ്ചേ​രി അ​ധ്യ​ക്ഷ​നാ​യി.

Related posts