പ​ണ​മി​ല്ലാ​തെ എ​ടി​എ​മ്മു​ക​ൾ; പ്രമുഖ ബാങ്കുകളുടെ ഉൾപ്പെടെ എല്ലാ എടിഎമ്മുകളും പ്രവർത്തിക്കാതായിട്ട് ആഴ്ചകൾ; ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

atm-lക​ൽ​പ്പ​റ്റ: എ​ടി​എ​മ്മു​ക​ളി​ൽ പ​ണ​മി​ല്ലാ​താ​യ​തോ​ടെ ജ​നം ദു​രി​ത​ത്തി​ൽ. ജി​ല്ല​യി​ൽ ന​ഗ​ര, ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​യി​ട​ത്തും ജ​നം ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​ൽ​പ്പ​റ്റ ടൗ​ണി​ൽ സ്റ്റേ​റ്റ് ബാ​ങ്ക്, ക​ന​റാ ബാ​ങ്ക് എ​ടി​എ​മ്മു​ക​ള​ട​ക്കം പ്ര​വ​ർ​ത്തി​ക്കാ​താ​യി​ട്ട് ആ​ഴ്ച​ക​ളേ​റെ​യാ​യി. പ​ല​യി​ട​ത്തും എ​ടി​എ​മ്മു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും അ​പ്ര​ഖ്യാ​പി​ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​യ​തോ​ടെ ജ​ന​ജീ​വി​തം വീ​ണ്ടും ദു​സ​ഹ​മാ​വു​ക​യാ​ണ്.

പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​യ​ത് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​ഘ​ട്ട​ത്തി​ൽ ന്യൂ​ജ​ൻ ബാ​ങ്കു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യി​ൽ​നി​ന്ന് പ​ണം ല​ഭി​ച്ചി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ മു​ഴു​വ​ൻ എ​ടി​എ​മ്മു​ക​ളി​ലും പ​ണ​മി​ല്ലാ​താ​യ​തോ​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ട​ക്കം ജ​നം നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക റി​സ​ർ​വ് ബാ​ങ്ക് വി​ത​ര​ണം ചെ​യ്യാ​ത്ത​താ​ണ് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ യ​ത്നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പ​ണ​ത്തി​ന്‍റെ വ​ര​വ് നി​ല​ച്ച​ത് മ​റ്റൊ​രു നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വ്യാ​പാ​ര മേ​ഖ​ല​യി​ല​ട​ക്കം ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ശ​ക്ത​മാ​ണ്. വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ​ത്തി​യ പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​മി​ല്ല.

വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ബാ​ങ്കു​ക​ൾ​ക്കാ​ണ് പ​ണ​ത്തി​ന്‍റെ കു​റ​ഞ്ഞ വി​ത​ര​ണം കൂ​ടു​ത​ൽ പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ ബാ​ങ്കു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി 15 കോ​ടി രൂ​പ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​പ്പോ​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ലാ​ണ് പ​ണം ല​ഭി​ച്ച​ത്. വാ​ഴ, ഇ​ഞ്ചി തു​ട​ങ്ങി​യ​വ കൃ​ഷി​യി​റ​ക്കു​ന്ന സ​മ​യ​ത്ത് എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​യ​ത് ക​ർ​ഷ​ക​രെ​യും വ​ല്ലാ​തെ കു​ഴ​ക്കു​ന്നു​ണ്ട്. വി​വാ​ഹ സീ​സ​ണ്‍ മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യ വേ​ള​യി​ലാ​ണ് ഈ ​കു​രു​ക്കെ​ന്ന​തും ജ​ന​ത്തെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.

Related posts