ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി! ജീ​വ​ന​ക്കാ​ർ​ക്കു പ​ണ​വും പ​ല​വ്യഞ്ജന കി​റ്റും സ​മ്മാ​നി​ച്ച് ബ​സു​ട​മ

കോ​ട്ട​യം: ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു പ​ണ​വും പ​ല​വ്യഞ്ജന കി​റ്റും സ​മ്മാ​നി​ച്ച് ബ​സു​ട​മ. കോ​ട്ട​യം – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​വേ മ​രി​യ ബ​സു​ക​ളു​ടെ ഉ​ട​മ​യും കു​റു​പ്പ​ന്ത​റ​യി​ലെ മ​ല​ഞ്ച​ര​ത്ത് വ്യാ​പാ​രി​യു​മാ​യ ചി​റ​യി​ൽ ജെ​യ്മോ​നാ​ണ് ത​ന്‍റെ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു പ​ണ​വും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റും സ​മ്മാ​നി​ച്ച​ത്.

ലോ​ക്ക് ഡൗ​ണി​നെ​തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തിവി​ശേ​ഷ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് അവ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് ന​ല്കി​യ​ത്. ഇ​ന്ന​ലെ, ജെ​യ്മോ​ന്‍റെ കു​റു​പ്പ​ന്ത​റ​യി​ലെ വീ​ട്ടി​ൽ വ​ച്ച് പ​ല സ​മ​യ​ങ്ങ​ളി​ലാ​യി​ട്ടാ​ണു ജീ​വ​ന​ക്കാ​ർ​ക്കു കി​റ്റു​ക​ൾ ന​ല്കി​യ​ത്.

28 ബ​സു​ക​ളി​ലെ 100 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് 1000 രൂ​പ​യും 1100 രൂ​പ വി​ല വ​രു​ന്ന പ​ല​വ്യ​ഞ്ജന​ത്തി​ന്‍റെ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. 10 കി​ലോ​ഗ്രാം അ​രി, ഒരു കി​ലോ​ വീതം പ​ഞ്ച​സാ​ര, വ​ൻ​പ​യ​ർ, സ​വാ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ്, വെ​ളി​ച്ചെ​ണ്ണ, അ​ര​ക്കി​ലോ വീ​തം ചെ​റു​പ​യ​ർ, പ​രി​പ്പ്, ക​ട​ല, 250ഗ്രാം ​തേ​യി​ല, ഒ​രു​കെ​ട്ട് പ​പ്പ​ടം, സാ​ന്പാ​ർ​പൊ​ടി, സോ​പ്പു​ക​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണു കി​റ്റു​ക​ൾ ന​ല്കി​യ​തെ​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ തു​ട​ർ​ന്നും ന​ല്കു​മെ​ന്നും ജെ​യ്മോ​ൻ പ​റ​ഞ്ഞു.

നാ​ളു​ക​ൾ​ക്കു മു​ന്പു മു​ത​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്കും അ​ന്ധ, ബ​ധി​ര, മൂ​ക​ർ​ക്കും ആ​വേ മ​രി​യ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്നു ജ​യ്മോ​ൻ. ഭാ​ര്യ : ഷി​ബി, മ​ക്ക​ൾ: ഡോ. ​മ​രി​യ, അ​ന്ന​മ്മ, എ​ൽ​സ.

Related posts

Leave a Comment