ശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി സോഷ്യല്‍ മീഡിയ; തങ്ങളുടെ കുട്ടിക്കാല ഹീറോയെ സ്വന്തം മക്കളും കാണട്ടെയെന്ന് മാതാപിതാക്കള്‍

കോവിഡ് 19 ബാധ അതിരൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്.

ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്‍ശനില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആവശ്യം കൂടി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്‍ഹീറോയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നാണ് ആവശ്യം.

ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

#’Shaktiman’ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സീരിയല്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനു പുറമെ ദൂരദര്‍ശനില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര്‍ ജി, ജയ് ഹനുമാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

Related posts

Leave a Comment