ടെഹ്റാൻ: സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പിതാവിന്റെ സംസ്കാര ചടങ്ങിൽനിന്ന് മുജ്തബ ഖമനെയി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങിൽനിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ് പങ്കെടുത്തേക്കില്ല.
ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ആയത്തുള്ള ഹക്കിം ഇലാഹി ഇക്കാര്യം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ഭീഷണികളും നിരീക്ഷണ ആശങ്കകളും കാരണം പരസ്യമായി പങ്കെടുക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ഇലാഹി പറഞ്ഞു.
ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരേ നടത്തിയ ആക്രമണത്തിലാണ് 36 വർഷക്കാലം പരമോന്നത നേതൃപദവിയിൽ തുടർന്ന ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മുജ്ത ഖമനയ്യുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ സംസ്കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.
