യു​എ​സ് സൈ​നി​ക​രെ വ​ധി​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ: വ​നി​ത​ക​ൾ​ക്ക് ഇ​ര​ട്ടി തു​ക

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ വ​ധി​ക്കു​ക​യോ ജീ​വ​നോ​ടെ പി​ടി​കൂ​ടു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 30,000 ഡോ​ള​ർ (ഏ​ക​ദേ​ശം 28 ല​ക്ഷം രൂ​പ) പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ സൈ​ന്യം. ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന വ​നി​ത​ക​ൾ​ക്ക് ഇ​ര​ട്ടി തു​ക ന​ൽ​കു​മെ​ന്നും ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

പ്ര​മു​ഖ ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ‘ഇ​ർ​ന’​യാ​ണ് സൈ​നി​ക​ത്ത​ല​വ​ൻ അ​മീ​ർ ഹാ​ത​മി​യെ ഉ​ദ്ധ​രി​ച്ച് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ത്ത​രം സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ നി​ര​വ​ധി പേ​ർ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് അ​ഭ്യ​ർ​ത്ഥ​ന​ക​ൾ അ​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​പു​തി​യ നീ​ക്ക​മെ​ന്ന് അ​മീ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക നേ​രി​ട്ട് ക​ര​യു​ദ്ധം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ലും, യു.​എ​സ് നി​ര​ന്ത​രം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ന്നു​പോ​രു​ന്നു​ണ്ട്. അ​തി​നാ​ൽ ഈ ​നി​ർ​ദ്ദേ​ശം എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-ന് ​യു.​എ​സും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു പൊ​ട്ടി​പ്പു​റ​പ്പെ​ട്ട യു​ദ്ധം പ​ശ്ചി​മേ​ഷ്യ​യെ ക​ടു​ത്ത സം​ഘ​ർ​ഷ​ഭ​രി​താ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ച്ചി​ട്ട് ആ​റു​മാ​സ​ത്തോ​ള​മാ​കു​ന്നു. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും അ​വ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. യു​ദ്ധം നീ​ണ്ടു​പോ​യാ​ൽ ക​ര​യു​ദ്ധ​ത്തി​ന് മു​തി​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment