അ​യോ​ധ്യ വി​ധി:  തൃ​ശൂ​രി​ൽ സു​ര​ക്ഷ സ​ന്നാ​ഹം ശ​ക്തം; പ്രകടനങ്ങൾ നിരോധിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​യോ​ധ്യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ​ന്പാ​ടും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ പ്ര​കോ​പ​നം പോ​ലു​മി​ല്ലാ​തെ ക്ര​മ​സ​മാ​ധാ​ന​പ​രി​പാ​ല​നം ന​ട​ത്താ​ൻ പോ​ലീ​സി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ചെ​റി​യ ജം​ഗ്ഷ​നു​ക​ൽ​ലും പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഡോ​ഗ് ബോം​ബ് സ്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു​ണ്ട്. വി​ധി വ​ന്ന ശേ​ഷ​വും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​രും.

പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​മെ​ല്ലാം സു​ര​ക്ഷ വ​ല​യ​ത്തി​ലാ​ണ്. ഗു​രു​വാ​യൂ​ര​ട​ക്കം പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സു​ര​ക്ഷ ബ​ന്ത​വ​സ്സ് കൂ​ട്ടി​യി​ട്ടു​ണ്ട്. ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മെ ആ​ളു​ക​ളെ പ​ല​യി​ട​ത്തും ക​ട​ത്തി​വി​ടു​ന്നു​ള്ളു.

വാ​ട്സാ​പ്പ് അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല സൈ​ബ​ർ സെ​ല്ലും ജാ​ഗ്ര​ത​യോ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ സ​ന്ദേ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ സി​ഐ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മു​ദാ​യി​ക നേ​താ​ക്ക​ളേ​യും മ​റ്റും വി​ളി​ച്ചു ചേ​ർ​ത്ത് യോ​ഗം ന​ട​ത്തി​യി​രു​ന്നു. പ്ര​ക​ട​ന​ങ്ങ​ളും മ​റ്റും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related posts