കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍; ഷാജിയെ കാണാതായത് തിങ്കളാഴ്ച്ച മുതല്‍

വെ​ള്ള​റ​ട(​തി​രു​വ​ന​ന്ത​പു​രം): ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റൂ​ര്‍ ഇ​ട​പ്പ​റ​ക്കോ​ണം മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ൻ​സെ​ന്‍റി​ന്‍റെ മ​ക​ന്‍ ഷാ​ജി (30) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കൂ​ട്ടു​കാ​ര​ന്‍ സു​രേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റി​ല്‍ നി​ന്നും കി​ട്ടി​യ​ത്.

ഷാ​ജി​യെ തി​ങ്ക​ളാ​ഴ്ച്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സു​രേ​ഷി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് ഷാ​ജി ഉ​ൾ​പ്പെ​ടെ മൂ​ന്ന് അം​ഗ സം​ഘം മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഷാ​ജി വീ​ട്ടി​ലെ​ത്താ​ത്തതി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ര്യ​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ അ​പ​ക​ട​വി​വ​രം അ​റി​യ​ന്‍ ക​ഴി​യൂ​വെ​ന്ന് ആ​ര്യ​ന്‍ കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ പ്ര​ദീ​പ് പ​റ​ഞ്ഞു. കൂ​ട്ടം​കൂ​ടി മ​ദ്യ​പി​ച്ച സു​ഹൃ​ത്തു ക്ക​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment